പക്ഷികളെ പ്രത്യേകിച്ചു ശ്രദ്ധിക്കാത്തവരായാല്‍ പോലും എല്ലാ മലയാളികളും തിരിച്ചറിയുന്ന ഒരു പക്ഷിയാണ് മണ്ണാത്തിപ്പുള്ള്. നമ്മുടെ പറമ്പുകളിലും തുറന്ന പ്രദേശങ്ങളിലുമെല്ലാം തറയില്‍ തുള്ളിത്തുള്ളി നടന്ന് കാണുന്ന കൃമികീടങ്ങളെയും ശലഭങ്ങളെയും ഒക്കെ കൊത്തി തിന്നുകയും മധുരസ്വരത്തില്‍ പാട്ടു പാടുകയും ചെയ്യുന്ന ഈ പക്ഷിയെ കാണാത്തവരുണ്ടാവാന്‍ സാധ്യത കുറവാണ്.
അലക്കി വെടിപ്പാക്കിയ മുണ്ടുടുത്ത് പിന്നെ ഒരു തോള്‍മുണ്ടും ഇട്ടതു പോലെ തോന്നും മണ്ണാത്തിപ്പുള്ളിന്‍റെ ശരീരത്തിലെ നിറങ്ങള്‍ കണ്ടാല്‍.
ഈ പക്ഷിയെ ചിലരെങ്കിലും വാലുകുലുക്കി എന്നു വിളിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വാലുകുലുക്കി(Wagtail) എന്നറിയപ്പെടുന്ന പക്ഷി വേറെയാണ്. ഇവയെ തിരിച്ചറിയാന്‍ എളുപ്പവഴി കണ്ണിനു മുകളിലെ വെളുത്ത പട്ട ഉണ്ടോ എന്നു നോക്കലാണ്. കണ്ണിനു മുകളില്‍ വെളുപ്പു നിറം ഉള്ളത് വാലുകുലുക്കിയ്ക്കാണ്.
ഇവയില്‍ പൂവനെയും പിടയെയും തിരിച്ചറിയാന്‍ അല്പം പ്രയാസമാണ്. പിടയുടെ ദേഹത്തെ കറുപ്പു നിറത്തിന് ശോഭ കുറവായിരിക്കും. ചാരയോടടുത്ത നിറമായാണ് തോന്നുക.
7 comments:
നല്ല കിളികള്‍ അപ്പൂ.
മണ്ണാത്തിപ്പുള്ളിലും കല്‍മണ്ണാത്തിയിലുമെന്നപോലെ പൊതുവേ പക്ഷികളില്‍ ആണ്‍കിളികള്‍ക്കാണല്ലേ സൌന്ദര്യം കൂടുതല്‍?
അപ്പൂസേ സമ്മതിച്ചിരിക്കുന്നു... ഈ ഫോട്ടോയൊക്കെ പബ്ലിഷ് ചെയ്യാതെ ഒതുക്കി വച്ചിരുന്നതിന് ഓടിച്ചിട്ടടിക്കുകയാ വേണ്ടിയിരുന്നെ... പക്ഷിശാസ്ത്രം പൂര്‍ത്തിയാക്കുമ്പോള്‍ pdf ലോ windows ന്റെ .lit format ലോ ഒരു ഇ-പുസ്തകം ഉണ്ടാക്കുന്ന കാര്യം കൂടി ആലോചിക്ക്കു. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും.
ഓഫ്. പുള്ളിയേ.. ഉവ്വ ഉവ്വ... ആണ്‍കിളികള്‍ക്ക് പൊതുവേ സൌന്ദര്യം ഇച്ചിരെ കൂടുതലാ.. കയ്യിലിരുപ്പേ മോശമാകാറുള്ളൂ :)
അപ്പുവെ ചിത്രങ്ങളും വിവരണവും നന്നു്.
പുള്ളി, മൃഗങ്ങളിലും അങ്ങനെ തന്നെ എന്നു തോന്നാറുണ്ടു്.:)
അപ്പൂസേ, പടംസ് വിവരണംസ് ഉഗ്രന്‍:)
നിങ്ങള് പുലിയാണ് കേട്ടോ:)
അപ്പു,ഗുഡ് വര്‍ക്ക്.
എല്ലാവര്‍ക്കും നന്ദി.
മനുവേട്ടാ, പടം പിടിക്കാന്‍ അപ്പൂസ് റെഡി, എഴുതുന്ന കാര്യമാ വിഷമം :)
Post a Comment