Sunday, June 10, 2007

ആകാശത്തിരശ്ശീലയില്‍ വരച്ച ചിത്രങ്ങള്‍.

പലപ്പോഴും പിടിക്കുന്ന പടങ്ങളുടെ പശ്ചാത്തലത്തിലെ ചില മുഴച്ചു നില്‍ക്കലുകള്‍, കമ്പും കോലും തുടങ്ങിയവ ചിത്രങ്ങളുടെ ഭംഗി നശിപ്പിക്കുന്നതായി തോന്നിയിരുന്നു. ഒരിക്കല്‍ ചട്ടിയില്‍ വളര്‍ന്നിരുന്ന ഒരു പൂവിനെ കണ്ടപ്പോ അഭംഗികളില്ലാത്തൊരു പശ്ചാത്തലത്തില്‍ പടത്തിലാക്കിക്കാളയാംന്നു തോന്നി. ആദ്യം ചട്ടിയോടെ പൊക്കിയെടുത്തൊരു വെള്ള ചുമരിനടുത്തു വെച്ച് പടം പിടിച്ചു നോക്കി. എന്നാല്‍ ഫ്ലാഷ് വെളിച്ചം ഉപയോഗിക്കേണ്ടി വന്നു, അതില്‍ ചുമരിന്‍റെ നിരപ്പില്ലായ്മകള്‍ തെളിഞ്ഞു കാണുകയും ചെയ്തു.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്സ് ഒക്കെ ഇങ്ങനത്തെ ആവശ്യങ്ങള്‍ക്ക് പല നിറത്തിലുള്ള കടലാസു കാര്‍ഡുകള്‍ കരുതും എന്നു കേട്ടിട്ടുണ്ട്. പക്ഷേ മടി കൊണ്ട് ആ വക ഉപദ്രവങ്ങള്‍ക്കൊന്നും മുതിരാന്‍ മനസ്സു വന്നില്ല.

അപ്പോ വേറെ ഒരു മാര്‍ഗം തേടി ചുറ്റും നോക്കിയപ്പോഴാണ് 10.30-11 മണി നേരത്തെ നരച്ച ആകാശം കണ്ടത്. എവിടോ കണ്ടൊരു പടത്തിന്‍റെ പശ്ചാത്തലം ഓര്‍മ്മ വന്നു.

ചാര നിറത്തിലുള്ള ആകാശം, പൂവിനു വേണ്ടി കാമറയിലെ വെളിച്ചം ശരിയാക്കി, വൈറ്റ് ബാലന്‍സ് ന്നു പറയുന്ന സാധനത്തിലും ഒന്നു പണിതപ്പോ നല്ല വെള്ളയായിക്കിട്ടി. പക്ഷേ ആ പൂക്കള്‍ ഒരു കുലയായി നില്ക്കുന്നത് ഏതു കോണില്‍ നിന്നു പകര്‍ത്തണമെന്നൊരു രൂപവും കിട്ടിയില്ല.
ഒരിക്കല്‍ പരീക്ഷിച്ചു ഇഷ്ടപ്പെട്ട ഫോര്‍മുല പിന്നെ പല വട്ടം പലേടത്തും പരീക്ഷിച്ചു നോക്കി, കൊള്ളാം :)

ഒരു കുഞ്ഞിക്കിളി, ഇതില്‍ കുറെക്കൂടി പുലര്‍കാലത്തെ ആകാശമായതു കൊണ്ട് നീല നിറത്തിന്‍ പ്രാധാന്യം കൂടി.

ചെത്തിപ്പൂക്കള്‍


എന്തോ പ്രത്യേക ഇനം ചെമ്പരുത്തി.നീലാകാശത്തില്‍ ഒരു തുമ്പിയും.പല പടങ്ങളിലും over-exposed ആയി വൃത്തികേടാവുന്ന ആകാശത്തെ ഇത്തിരി നന്നായി ഉപയോഗിക്കാനൊരു ശ്രമം.
ഇതിഷ്ടമായവര്‍ക്കൊക്കെ ഇനി സ്വയം പടം പിടിക്കുമ്പോ പരീക്ഷിക്കാം. റോയല്‍റ്റി അപ്പൂസിനു തന്നാല്‍ മതി :)

13 comments:

അപ്പൂസ് said...

പല പടങ്ങളിലും ove-exposed ആയി വൃത്തികേടാവുന്ന ആകാശത്തെ ഇത്തിരി നന്നായി ഉപയോഗിക്കാനൊരു ശ്രമം.
ഇതിഷ്ടമായവര്‍ക്കൊക്കെ ഇനി സ്വയം പടം പിടിക്കുമ്പോ പരീക്ഷിക്കാം. റോയല്‍റ്റി അപ്പൂസിനു തന്നാല്‍ മതി :)

nithin's said...

appu uncle,

I have also taken photoes of some "kunjikkilikal"

the dragon fly is good.

will post more when school closes after exams.

vava

സഞ്ചാരി said...

പരീക്ഷണവും കണ്ടുപിടിത്തവും കൊള്ളാം.ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ.
പിന്നെ നല്ല ഫോട്ടോകളും.

ചക്കര said...

:)

വക്കാരിമഷ്‌ടാ said...

വൈറ്റ് ബാലന്‍‌സില്‍ എന്താണ് ചെയ്തത്?

റോയല്‍റ്റീ തന്നെ വേണോ? കട്ടന്‍‌ടീ ആയാല്‍ കുഴപ്പമുണ്ടോ?

:)

SAJAN | സാജന്‍ said...

അപ്പൂ പടങ്ങള്‍ കലക്കന്‍ റോയല്‍റ്റി തരാന്‍ പക്ഷേ ബുദ്ധിമുട്ടാണ് ഞാന്‍ ഈ വിദ്യ ആദ്യമേ പരീക്ഷിച്ചതാണ് ഈ ലിങ്കിലെ പൂക്കള്‍ നോക്കൂ
http://sajanpattazhy.blogspot.com/2007/04/blog-post.html

മൂര്‍ത്തി said...

അപ്പൂസേ..ആശയം കൊള്ളാം. ചിത്രങ്ങളും..
എന്റെ ഡെസ്ക്‍ടോപ്പില്‍ ഇപ്പോള്‍ പ്രത്യേകതരം ചെമ്പരത്തി ഇങ്ങനെ വിലസുന്നു...
ആകാശത്തിനു വല്ലതും കൊടുത്തോ? ആ പാവത്തിന്റെ ചിത്രമെടുത്തതിനു?

ആഷ | Asha said...

അപ്പൂസേ, പടങ്ങള്‍ എല്ലാം വലുതാക്കി കണ്ടു. നല്ല ക്ലാരിറ്റിയുണ്ട് ഭംഗിയുമുണ്ട് ആ വെള്ള ബാക്ക്ഗൌണ്ടിലെ പടങ്ങളില്‍ something is missing എന്താന്നു പറഞ്ഞു തരാ‍ന്‍ അറിയില്ല. ചിലപ്പോള്‍ ഫ്രീ സ്പേസ് കൂടുതല്‍ ആയിട്ടാവാം.
ആ തുമ്പിയുടെ പടം വളരെ നന്നായിട്ടുണ്ട്.അതില്‍ ഒന്നും മിസ്സിങ്ങ് തോന്നുന്നില്ല.

ഞാനും ഇതു പരീക്ഷിച്ചിട്ടുണ്ട് (രണ്ട് ആലിലയുടെ ചിത്രം)വൈറ്റ് ബാലസിംഗ് എന്റെ ക്യാമറായില്‍ ഇല്ല. അതു കൊണ്ട് നോ റോയല്‍റ്റീ ഒള്ളി കട്ടന്‍‌റ്റീ അതും വീട്ടില്‍ വന്നാല്‍ മാത്രം.

Vanaja said...

അപ്പൂസ്‌, എല്ലാം ഒന്നിനൊന്നു മികച്ച പടങ്ങള്‍. പിന്നെ റോയല്‍റ്റിയുടെ കാര്യം... പടം പിടിച്ചു നോക്കട്ടെ

അപ്പൂസ് said...

വാവേ,
പരീക്ഷ ഒക്കെ നന്നായി എഴുതണേ. എന്നിട്ടു പടങ്ങള്‍ പോരട്ടേ :)
സഞ്ചാരി നന്ദി :)
ചക്കരേ :)
വക്കാരി, നന്ദി വൈറ്റ് ബാലന്‍സില്‍ ചെയ്തതെന്താന്നു ചോദിച്ചാല്‍, ശരി എന്നുറപ്പില്ലാത്ത കാര്യമാണ്.
മാനുവല്‍ വൈറ്റ് ബാലന്‍സ് എന്നൊരു ഓപ്ഷന്‍ ഉണ്ട്. അതെടുത്താല്‍, നമുക്ക് ആകാശത്തെ വെളുപ്പായി എടുത്തോളു എന്ന് കാമറയോട് പറയാം. അപ്പോള്‍, ബാക്കി നിറങ്ങള്‍ അവന്‍ അതിനനുസരിച്ച് മാറ്റം വരുത്തും. ചിലപ്പോ ബോറാവും.. ഇതു മണ്ടത്തരമോ എന്നൊന്നും അറിയില്ല. ഇതാണ് അപ്പൂസ് ചെയ്തത്.
കട്ടന്‍ പോരട്ടെ :)
സാജേട്ടനും ഒരെണ്ണം :)
മൂര്‍ത്തി മാഷേ :) ആകാശം ഒന്നും പറഞ്ഞില്ല :)

ആഷേച്ചി.. ഒരു കൃത്രിമത്വം തോന്നിക്കും ആകാശത്തിന്‍റെ ആ ഒന്നുമില്ലായ്മ പശ്ചാത്തലമായി വരുമ്പോ..അതാവും ഇഷ്ടാവാത്തതെന്നു തോന്നുന്നു. ആ ചെത്തിയും ചെമ്പരുത്തിയും തുമ്പിയും മാത്രേ അപ്പൂസിനും ഇഷ്ടായിട്ടുള്ളു.. ആദ്യത്തെ പടങ്ങളൊക്കെ പൊട്ടയാണ്. :) ഇനി ഹൈദരാബാദ് ഫോട്ടോസ് ആണു വരാന്‍ പോവുന്നത്. കട്ടന്‍ ഞാന്‍ അപ്പോ ചോദിച്ചോളാം :)
വനജേച്ചി, നന്ദി :)
മെച്ചം മെച്ചം എന്നു അപ്പൂസിനും തോന്നിയ ക്രമത്തില്‍ ഇട്ടതു കൊണ്ടാവും അങ്ങനെ :)
പടം പിടിച്ചോളു..റോയല്‍റ്റി കാര്യം മറക്കേണ്ട.. ആ കാശ് കൊണ്ട് പട്ടിണി അനുഭവിക്കുന്ന പടം പിടുത്തക്കാരെ സഹായിക്കാനാണ്, അപ്പൂസിനു പാട്ടു ബ്ലോഗിന്‍റെ റോയല്‍റ്റി കൊടുക്കാനൊന്നും അല്ല, സത്യം ;)

കുട്ടു | kuttu said...

സ്പോട് മീറ്ററിങ് എന്നു പറയുന്ന സങ്കേതം ഉപയോഗിച്ചാല്‍ ആകാശം ഓവര്‍ എക്സ്പോസ് ആകുന്നത് ഒരു പരിധിവരെ ഒഴിവാക്കാം.

try zooming to take a portrait, so u can reduce DOF.

Or u can turn on fill flash in Backlight portrait mode. so both background and forground will be in focus, and very clear.

I have took some fotos like that.

pls visit:

http://www.kuttoontelokam.blogspot.com/

ayyo appoos vannittuntallo avide...

Vanaja said...

അയ്യോ! അപ്പൂസ്‌ റോയല്‍റ്റിയുടെ കാര്യം കാര്യമായിട്ടു പറഞ്ഞതാണോ. പോസ്റ്റ്‌ വായിച്ചപ്പം തമാശയാണെന്നാ തോന്നിയത്‌. അപ്പൂസിണ്റ്റെ മറുപടി കമണ്റ്റ്‌ കണ്ടപ്പം ആകെയൊരു കണ്‍ഫ്യുഷന്‍.

qw_er_ty

അപ്പൂസ് said...

വനജേച്ചി,
ഗോനുവിന്റെ അതിക്രമം കഴിഞ്ഞിട്ട്, അവിടെ ഇന്റര്‍നെറ്റ് ഒക്കെ ശരിയായോ?

റോയല്റ്റിയുടെ കാര്യം തമാശ തന്നെ. പണ്ടൊരിക്കല്‍ പാട്ടുകളുടെ റോയല്‍റ്റിയെ കുറിച്ചു കേട്ടൊരു കാര്യം വെറുതെ എടുത്തു പറഞ്ഞു കൊളാക്കീതാ. വിട്ടു കള :)
qw_er_ty