Sunday, August 19, 2007

പക്ഷിശാസ്ത്രം 5- മീന്‍‍കൊത്തികള്‍

ചെറുപ്പത്തില്‍ നമുക്കൊക്കെ വളരെ കൌതുകം പകര്ന്നിട്ടുള്ള പക്ഷികളാണ് മീന്‍‍കൊത്തികള്‍ അഥവാ പൊന്മകള്‍. കുളങ്ങളുടെയും പുഴകളുടെയും പാടങ്ങളുടെയും അരികത്തുള്ള മരങ്ങളില്‍ ധ്യാനിച്ചിരിക്കുന്ന ഈ വര്‍ണ്ണപ്പൊലിമകളെ നോക്കി എത്ര നേരം നിന്നിട്ടുണ്ട്! പാടവര‍മ്പത്തും കിണറ്റു വക്കിലുമുള്ള മാളങ്ങളിലൊക്കെ‍ പൊന്മക്കൂടെന്നും പറഞ്ഞു മേലുകീഴു നോക്കാതെ കയ്യിട്ടതിന് അമ്മയുടെ വഴക്കെത്ര കേട്ടിരിക്കുന്നു!

നാലു തരം മീന്‍‍കൊത്തികള് കേരളത്തിലുണ്ടെങ്കിലും സാധാരണ കാണപ്പെടുന്നത് മൂന്നിനങ്ങളാണ്.

ഇവനാണ് ചെറിയ മീന്‍‍കൊത്തി.
ഇംഗ്ലീഷുകാര്‍ മിക്കവാറും കവിതകളിലൊക്കെ എഴുതി പുകഴ്ത്തുന്നതും, കിംഗ്‍ഫിഷര്‍ വിമാനക്കമ്പിനിയുടെയും സോഡ യുടെയും ;-) ലോഗോയില് വരെ കാണുന്നതും ഈ വിദ്വാനെത്തന്നെ.
മീനുകളും മറ്റു ജലജീവികളുമാണ് പ്രധാന ഭക്ഷണം.

ജലാശയങ്ങളോടു ചേര്‍ന്നുള്ള മരക്കൊമ്പുകളിലോ കല്ലുകളിലോ ഒക്കെ ശ്രദ്ധിച്ചാല്‍ കാണാം, മുനി പോലെ വെള്ളത്തില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ചെറിയ മീന്‍‍കൊത്തിയെ. അങ്ങനെ ഇരിക്കുമ്പോ ആയുസ്സെത്തിയ ഒരു മീന്‍ വെള്ളത്തിനു മുകളിലേക്കെങ്ങാനും വരുന്നു, നമ്മുടെ മുനി ചിറകും പൂട്ടി വെള്ളത്തിലേയ്ക്കു കമിഴ്ന്നടിച്ചു വീഴുന്നു, പിന്നെ പൊങ്ങുമ്പോ കൊക്കിലിരുന്നു പിടയ്ക്കുന്നുണ്ടാവും ഒരു മീന്‍. വീണാല്‍ പിന്നെ മീനില്ലാതെ പൊങ്ങി കണ്ടിട്ടില്ല ഇവനെ.


ചെറിയ മീന് ‍‍കൊത്തിയെ കാള്‍ ഒരു പക്ഷേ സുപരിചിതനാവും ഒരു പക്ഷേ ഈ ചാത്തന്‍. ഇവനാണ് മീന്‍‍കൊത്തിച്ചാത്തന്‍. മീന്‍‍‍കൊത്തി എന്നൊക്കെ പേരിലുണ്ടെങ്കിലും ഇവന്‍ തരം കിട്ടിയാല്‍ ചെറിയ പുല്‍ച്ചാടികള്‍, ഓന്തുകള്‍ തുടങ്ങിയവയേയും വെറുതേ വിടാറില്ല. അതു കൊണ്ടു തന്നെ, ജലാശയങ്ങള്‍ക്കടുത്തേ ജീവിക്കൂ എന്നൊരു നിര്‍ബന്ധബുദ്ധിയൊന്നും മൂപ്പര്‍ക്കില്ല.


ഇവരു രണ്ടു പേരും കഴിഞ്ഞാല്‍ പിന്നെ കാണാറുള്ള ഒരു പുള്ളിയാണിത്. ഇവന്‍ പുള്ളിമീന്‍‍കൊത്തി. ഇവന്‍റെ പ്രത്യേകത എന്നു പറയാവുന്നത് ചെറിയ മീന്‍‍കൊത്തിയെപ്പോലെ ഒരു ഭാഗത്ത് സ്വസ്ഥമായിരുന്ന് മീന്‍ വരുന്നുണ്ടോ എന്നു ധ്യാനിക്കുന്ന സ്വഭാവമൊന്നുമില്ല. കുളങ്ങള്‍ക്ക് മുകളില്‍ പറന്ന് ഒരു സ്ഥലത്തു തന്നെ പാറി നിന്ന് വെള്ളത്തില്‍ ദൃഷ്ടി ഉറപ്പിച്ചു നില്‍ക്കും.

ദേ ഇതു പോലെ.


പെട്ടെന്നു ചിറകും പൂട്ടി വീഴുന്നതു കണ്ടാല്‍ പാവം പക്ഷി, ക്ഷീണിച്ചു വെള്ളത്തില്‍ വീണെന്നാവും നമ്മള്‍ കരുതുക. അപ്പോഴുണ്ടാവും കൊക്കിലൊരു മീനുമായി ആശാന്‍ ഹാപ്പിയായി ഒരു പൊങ്ങി വരവ്. പിന്നെ പോയി അടുത്തൊരു മരക്കൊമ്പിലോ പാറപ്പുറത്തോ ഇരുന്ന് സുഖ ഭോജനം. ചെറിയ മീന്‍‍കൊത്തിയും ഇടയ്ക്കു ഈ വിദ്യ പരീക്ഷിക്കാറുണ്ടെങ്കിലും, കൂടുതല്‍ നേരം തുടരാറില്ല.

ഇവയ്ക്കു പുറമേ വേറെ ഒരിനം കൂടി കേരളത്തില്‍ ഉണ്ടെന്നു കേട്ടിട്ടുണ്ടെങ്കിലും കണ്ടു പരിചയമില്ല. കാക്കമീന്‍‍കൊത്തി എന്ന പേരില്‍ അറിയപ്പെടുന്ന ആ ശ്രീമാന്‍റെ കുറച്ചു ചിത്രങ്ങള്‍ ഇവിടുണ്ട്.

18 comments:

മൂര്‍ത്തി said...

നന്ദി അപ്പൂ..
ഈ ഫോട്ടൊയൊക്കെ എങ്ങനെ സംഘടിപ്പിക്കുന്നു?ഇതില്‍ ആദ്യത്തേതിനെ മാത്രമേ ഞാന്‍ കണ്ടുകാണൂ...

Manu said...

you never stop to surprise me. Are you a professional bird-watcher?

ദേവന്‍ said...

assal post, appu!

സഹയാത്രികന്‍ said...

അപ്പൂസ്സേ... നന്നായിട്ടുണ്ട്ട്ടോ... മൂന്നാമത്തെ ഫോട്ടോ നന്നേ ഇഷ്ടായി...

കുഞ്ഞന്‍ said...

നല്ല വിവരണം... നന്ദി..

എന്റെ നാട്ടില്‍ ‘പൊന്മാന്‍‘ എന്നാണിവറ്റകളെ വിളിക്കുന്നത്. ഒരു പാട്ടുമുണ്ടല്ലൊ ‘നീലപൊന്മാനെ..

സനാതനന്‍ said...

kollam

ഡാലി said...

appuse great!

മുല്ലപ്പൂ || Mullappoo said...

നല്ല ഒരു പ്രോജെക്ട് പോലെ.
എഴുത്തും വായനാസുഖം തരുന്നത്

പുള്ളി said...

അപ്പൂസ്, ഫോട്ടോസ് ഇഷ്ടപ്പെട്ടു. ഇതിന്റെയൊക്കെ പിന്നില്‍ എത്ര സമയത്തെ കാത്തിരിപ്പുണ്ടയിരിയ്ക്കുമെന്ന് ഊഹിയ്ക്കുമ്പോളേ പേടിയാകുന്നു. സലാം

Physel said...

വല്ലപ്പോഴും ഒന്നെത്തിനോക്കി പോവുന്നതിനിടയ്ക്ക് കമന്റിനൊന്നും നേരം കിട്ടാറില്ല അപ്പൂ. പക്ഷേ അപ്പുവിന്റെ ഫോട്ടോ പോസ്റ്റുകള്‍ക്ക് ഇപ്പോഴെങ്കിലും ഒരുഗ്രന്‍ പറഞ്ഞില്ലെങ്കില്‍ അതൊരു പാതകമായിപ്പോവും

അപ്പൂസ് said...

മൂര്‍ത്തി മാഷേ, ഒരു വര്‍ഷത്തിനിടെ പലപ്പോഴായി എടുത്ത ചിത്രങ്ങളാണൊക്കെയും. ചെറിയ മീന്‍‌കൊത്തിയെക്കാള്‍ കൂടുതല്‍ കാണാന്‍ സാദ്ധ്യത മീന്‍‌കൊത്തിച്ചാത്തനെ ആണ്. നീലപ്പൊന്മാന്‍ :)

മനുവേട്ടാ, പ്രൊഫഷണല്‍ ഒന്നും അല്ലായേ.. ചെറുപ്പത്തില്‍ പക്ഷിനിരീക്ഷണം കുറെക്കാലം കൊണ്ടു നടന്നിരുന്നു. പിന്നെ ഒരു കാമറ കയ്യില്‍ കിട്ടിയപ്പൊ കുറച്ചു നാള്‍ അതും കൊണ്ട് നടന്നു അത്രയേ ഉള്ളു.
ദേവേട്ടാ നന്ദി.
സഹയാത്രികന്‍, കുഞ്ഞന്‍, സനാതനന്‍, ഡാലിയേച്ചി, മുല്ലപ്പൂ എല്ലാവര്‍ക്കും നന്ദി.
പുള്ളി അത്രയ്ക്കൊന്നും മിനക്കേടില്ല. ചിത്രശലഭങ്ങളാണു കൂടുതല്‍ ബുദ്ധിമുട്ടിച്ചിട്ടുള്ളത്. :)
വളരെ നന്ദി ഫൈസല്‍ :)

G.manu said...

നീലയുടുപ്പിട്ടീ വഞ്ചിമരക്കൊമ്പില്‍
ചേലായിരിക്കുന്നു മുക്കുവച്ചാര്‍
നീലവെള്ളത്തിലെ മീനിനെ കണ്ടപ്പോള്‍
ചൂളിപ്പറന്നു പിടിച്ചെടുപ്പോന്‍

Kaippally കൈപ്പള്ളി said...

Good work

ആഷ | Asha said...

അപ്പൂസേ,
ഞാന്‍ നീലപൊന്മാനെ മാത്രേ കണ്ടിട്ടുള്ളൂ. മറ്റെല്ലാം പുതിയ അറിവുകളായിരുന്നു. അസ്സലായിരിക്കുന്നു

paarppidam said...

appu its a very nice blog.
i also started a blog for dogs.
see https://www.naaykkal.blogspot.com

ramya narayanan said...

appu...all the photos are good.
why don't u publish new photos?

ramyanarayanan said...

appu..all the photos are good
why don't u publish new photos?

Anonymous said...

buddy you dint mention KAKKA MEENKOTHI (stork billed kingfisher)