
ഇവ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ കേട്ടാല്‍ കൊച്ചു കുട്ടികള്‍ സംസാരിക്കുകയാണെന്നു തോന്നും.
ഈ പാട്ടു കേള്‍ക്കണമെന്നുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം. പടം പിടിച്ചിട്ടുള്ള പക്ഷികളില്‍ ഏറ്റവും ഫോട്ടോജനിക്ക് ആയിട്ടുള്ളത് ഇവന്‍ തന്നെ ആണെന്നു തോന്നിയിട്ടുണ്ട്.

കണ്ണിനു താഴെയുള്ള ആ ചുവന്ന പൊട്ടിനെ മീശയായി സങ്കല്പിച്ച് ഇവനു ചുവന്ന മീശക്കാരന്‍ (Red-whiskered bulbul) എന്നാണ് ഇംഗ്ലീഷ് പേര്‍. ഇനി ചുവന്ന താടിയും ഉണ്ടാവുമോ എന്തോ! കാര്യമെന്തായാലും പ്രായപൂര്‍ത്തിയാവാത്ത ബുള്ബുളിന് ഈ ചുവന്ന മീശ ഉണ്ടാവില്ല.
വീട്ടിനടുത്തുള്ള ഒരു മുളംകൂട്ടില്‍ എന്നും ഉച്ച സമയത്ത് ബുള്‍ബുളുകളുടെ ഒരു വലിയ കൂട്ടം തന്നെ വരാറുണ്ടായിരുന്നു. കൂട്ടത്തിലെ ഏറെ സുന്ദരികളും സുന്ദരന്മാരും കാമറയ്ക്ക് ഇരകളായിട്ടുമുണ്ട്.

ഇവയുടെ ഒരു ബന്ധുവാണ് നാട്ടു ബുള്‍ബുള്‍.

മിക്കവാറും ഇരട്ടത്തലച്ചികളുടെ ഒപ്പം തന്നെ, എന്നാല്‍ കൂട്ടത്തില്‍ കൂടി ബഹളം വയ്ക്കാനൊന്നും നില്‍ക്കാതെ, ഗൌരവക്കാരായി ഒന്നു രണ്ടു നാട്ടു ബുള്‍ബുളുകളെയും കാണാറുണ്ടായിരുന്നു. എന്നാല്‍ അംഗബലം കുറവായിട്ടോ എന്തോ, കാമറയ്ക്കു മുഖം തരാന്‍ ഒരു മടി ഉണ്ടായിരുന്നു ഇവയ്ക്. തൂവലുകളുടെ അറ്റത്ത് അല്പം വെളുപ്പു നിറം പടരുന്നതു കൊണ്ട് മീന്‍ ചെതുമ്പല്‍ പോലെ തോന്നും ഇവയുടെ ദേഹം കണ്ടാല്‍. ഈ പ്രത്യേകതയും പ്രകടമായ നിറവ്യത്യാസവും കൊണ്ട് ഇവയെ ഇരട്ടത്തലച്ചിയില്‍ നിന്നും തിരിച്ചറിയാന്‍ എളുപ്പമാണ്.
ഇവയുടെ അത്ര സുലഭമല്ലെങ്കിലും ഇവയുടെ ഒരു ബന്ധു തന്നെയാണ് തവിടന്‍ ബുള്‍ബുള്‍
മറ്റു രണ്ടു ബന്ധുക്കളുമായി യാതൊരു സാമ്യവും തോന്നില്ല ഇവയെ കണ്ടാല്‍. ആകെ ഒരു ഇരുണ്ട പച്ച നിറത്തിലുള്ള ദേഹവും കൂനിപ്പിടിച്ചുള്ള ഇരുപ്പും മറ്റും കണ്ടാല്‍ ഇരട്ടത്തലച്ചിയുടെ വകയിലുള്ള ബന്ധു കൂടി ആണെന്ന് ആരും പറയില്ല.
പക്ഷേ പാട്ടിന്‍റെ കാര്യത്തില്‍ മറ്റു രണ്ടിനം ബുള്‍ബുളുകളേയും കടത്തി വെട്ടും ഇവന്‍.
ഇരട്ടത്തലച്ചികളുടെ ചില ചിത്രങ്ങള്‍ കൂടി..
10 comments:
മനോഹരം എപ്രാവശ്യത്തെയും പോലെ..:)
ഉഗ്രന്‍ പോസ്റ്റ് അപ്പൂസ്!
ഉഗ്രന്‍ പടങ്ങള്‍. ഇത്ര അനുഗ്രഹീതമായ ആ നാട് ഏതാണ്?
ബുള്‍ബുള്‍ ബുള്‍ബുള്‍ മൈനേ...
എന്ന യേശുദാസ് പാട്ട് ഓര്‍മ്മ വരുന്നു.
നാട്ടിലെ പക്ഷികള്‍ക്കൊരു ചന്തം വേറെ തന്നെ!
അല്ലെ! അപ്പൂ?
ബുള്‍ ബുളിന്റെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്. അതിനെഅനുകരിച്ച് ചൂളം വിളിച്ചാല്‍ അത് മറുപടിതരും.
നല്ല ചിത്രങ്ങള്‍
പതിവുപോലെ തകര്‍പ്പന്‍ പോസ്റ്റ് അപ്പൂസെ. 12x zoom വച്ച് ഈ പക്ഷികളെ ഇത്ര നന്നായിട്ട് എടുത്തൂന്ന് ഇപ്പോഴും വിശ്വസിക്കാന്‍ ഒരു വിഷമം.
അറിവ് പകരുന്ന പോസ്റ്റ്...മനോഹരം, ചിത്രങ്ങള്‍...
അപ്പൂസേ, നല്ല ചിത്രങ്ങള്‍. ഇവിടെയും ഉണ്ടു് ഈ സുന്ദരികളും സുന്ദരന്മാരും.രാവിലെ അവരിരുന്നു പാടുന്നതു കേള്‍ക്കാം.“ മുറ്റത്തെ മുല്ലെ ചൊല്ലു് “ ക്യാമറയുമായെത്തുമ്പോള്‍ പറന്നു പോയിരിക്കും.:)
ബുള്‍ബുളുകളും വിവരണവും കൊള്ളാം.
നല്ല പടങ്ങള്‍.
എല്ലാവര്‍ക്കും നന്ദി..
കരീം മാഷേ, ബുള്‍ബുളുകള്‍ ദുബായിലും ഉണ്ടെന്നെവിടെയോ വായിച്ചതായി ഓര്‍മ്മയുണ്ട്. :)
സഞ്ചാരി, അതൊരു പുതിയ അറിവായി.
മനുവേട്ടാ, എന്നും കാണുന്നതു കൊണ്ട് ബുള്‍ബുളുകള്‍ക്ക് നല്ല പരിചയമായി അതാ അടുത്തൊക്കെ ചെല്ലാന്‍ സമ്മതിക്കുന്നത് :)
വേണുവേട്ടാ, കാമറയുമായി ഒരു പാട് അടുത്തേക്കു ചെല്ലാഞ്ഞാല്‍ മതി.
നല്ല പടങ്ങള്‍... ശരിക്കും ഈ പക്ഷി പടമെടുപ്പിനായി ഏറെ സമയം മാറ്റിവെക്കുന്നുണ്ടാവുമല്ലേ (സാങ്കേതിക വിവരങ്ങള്‍ക്കും എല്ലാം) ??
good work..
best wishes..
qw_er_ty
Post a Comment