Thursday, June 14, 2007

ദിനോസറുകളുടെ പിന്മുറക്കാര്‍

ഒരു ദിവസം കാമറയ്ക്കു പുതിയ ഇരകളെ തേടി പറമ്പിലൂടെ ചുറ്റി നടക്കുമ്പോഴാണ് പപ്പായ മരത്തിന്റെ തടിയില്‍ പറ്റിപ്പിടിച്ചിരുന്ന ഇവനെ കണ്ടു പിടിച്ചത്.

ആ ഇരിപ്പൊക്കെ കണ്ടാല്‍ ഒരു പേടി ഒക്കെ തോന്നുമെങ്കിലും (ചെറുപ്പത്തില്‍, ഓന്ത് നോക്കി ഇരുന്നു ചോരയൂറ്റും ന്നു ആരോ പറഞ്ഞു കേട്ടു പേടിച്ചിട്ടുണ്ടേ...) ആ കണ്ണിലേയ്ക്കൊന്നു നോക്കിയപ്പോ പാവം തോന്നി. മാന്മിഴി ന്നൊക്കെ പറയുന്നതു പോലെ ഓന്ത്മിഴി ന്നു കൂടി പറയേണ്ടതാ. നല്ല മാന്മിഴി പോലത്തെ ഓന്ത് മിഴി :).

പടം പിടിച്ചു കാണുമ്പോഴല്ലേ ഇവന്മാരിത്രയും ഫോട്ടോജനിക്കാണെന്നു മനസ്സിലാവുന്നത്. പിന്നെ ഓന്തുകളെ തേടി നടന്നു പടം പിടിയ്ക്കലായി പണി. ഇതാ വേറൊരു മാന്മിഴിയാള്‍, ശ്ശെ! ഓന്ത്മിഴിയാള്‍.





വനജേച്ചിയുടെ ഭാഷയില്‍ തീരെ കളര്‍ സെന്‍സില്ലാത്തൊരുവന്‍/വള്‍. രാവിലെ വീട്ടീന്നിറങ്ങുമ്പോ മഞ്ഞ്യുടുപ്പെടുത്തു ബാഗില്‍ വെയ്ക്കാന്‍ മറന്ന മട്ടില്ലേ ആ ഇരിപ്പു കണ്ടാല്‍?


വേറെ ചിലരെ ഒക്കെ കാണുമ്പോ ദിനോസറുകള്‍ ചെറുതായി വന്നതാണോന്ന് സംശയം തോന്നും.

ഇതും ഓന്തു വര്‍ഗക്കാരന്‍ തന്നെ ആണോ എന്തോ? എവിടെ ഇരുന്നാലും കക്ഷി നിറം മാറിയൊന്നും കണ്ടില്ല. സ്വന്തം വര്‍ഗ്ഗത്തിന്റെ കുപ്രസിദ്ധി മാറ്റിയെടുക്കാന്‍ തീരുമാനിച്ചിറങ്ങിയ അത്തരം സ്ഥിതപ്രജ്ഞരെ പലരെയും കണ്ടാല്‍ പക്ഷേ പേടിയായിപ്പോവും. ഇവരെ നമ്മുടെ നാട്ടില്‍ അധികം കണ്ടിട്ടില്ല. ഇവന്‍ കന്നഡികനാണ്.



നിറം മാറാത്ത വേറൊരു ബാംഗ്ലൂര്‍ സ്വദേശി.

ആര്‍നോള്‍ഡ് ശിവശങ്കരന്‍ ഓന്തായി പിറന്നാല്‍ ഈ രൂപത്തിലിരിക്കുമെന്നു തോന്നി ഇവന്റെ പോസ് കണ്ടപ്പോ! ആ കയ്യിലെ മസില് കണ്ടിട്ട് കൂടുതല്‍ കമന്റടിയ്ക്കാനൊന്നും അപ്പോ തോന്നിയില്ല. എന്താ അവന്റെ ഒരു പോസ് എന്നു നോക്കിയേ.

ഇവരൊക്കെ ഓന്തിന്റെ കുടുംബക്കാരു തന്നെ ആണോ എന്തോ.. അതോ വേറെ കുടുംബത്തില്‍ പിറന്ന് കാലക്കേടു കൊണ്ട് ഓന്തായി അഭിനയിക്കുന്നതോ.. :)

32 comments:

അപ്പൂസ് said...

ഓന്തുകളെ പേടിയുള്ളവരുണ്ടെങ്കില്‍ ഓടി വാ‍ാ..
കുറെ ‘മാന്മിഴി‘ ഓന്തുകളുടെ പടങ്ങള്‍ :)

മൂര്‍ത്തി said...

ഒരു തുള്ളി പുലിയാണ് പൂച്ച എന്ന് പണ്ടാരോ പറഞ്ഞിരുന്നു. ഒരു തുള്ളി ദിനോസറാണ് ഓന്ത് അല്ലേ?

ഗുപ്തന്‍ said...

അപ്പൂസേ തകര്‍ത്തു.. ഫോട്ടോഫീച്ചറുകാര്‍ മത്സരത്തിലാണെന്ന് തോന്നുന്നല്ലോ...

അങ്ങനെയെങ്കിലും ആശയസമരങ്ങളും അടികളും ഒക്കെ ഒന്നു മറക്കാം അല്ലേ...

Mohanam said...
This comment has been removed by the author.
Mohanam said...

അസ്സലായിട്ടുണ്ട്‌ കേട്ടോ.... ഉഗ്രന്‍.
ആ കന്നഡികന്‍ എന്നു പറഞ്ഞതു മനസിലായില്ലാ...

ഗുപ്തന്‍ said...

കനേഡിയന്‍ അല്ല ചുള്ളന്റെ ലോകമേ...(ഹുഹ്..മനുഷ്യനു വിളിക്കാന്‍ പറ്റണ ചൂള്ളന്‍ പേരൊന്നും കിട്ടീല്ലേ ലോകമേ... like for example, manu :P) കനഡികന്‍... കന്നഡക്കാരന്‍ എന്നാണെന്ന് തോന്നുന്നു ലവന്റെ മീനിംഗ്..

ഗുപ്തന്‍ said...

മുക്കിയ കമന്റിനായിപ്പൊയി റിപ്ലേ... അനുഭവീര്..

qw_er_ty

Mohanam said...

മാഷേ എന്നെ ചുള്ളാ എന്നു വിളിക്കാല്ലോ.....ഹും

ഹിതെന്താ മണുവോ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഒന്നാമത്തേം അവസാനത്തേം ഫോട്ടോസ് തകര്‍ത്തു.

ഇടയ്ക്കുള്ള കന്നഡ സ്പീഡ്സ്റ്ററിന്റെ പടം എങ്ങനൊപ്പിച്ചു!!!

പൊടിക്കുപ്പി said...

അപ്പൂസിന്റെ ഫോട്ടോസില്‍ ആണേ ഇവരെയൊക്കെ ഇത്രയും കാര്യായിട്ട് നോക്കുന്നേ.. പിന്നെ ദിനോസറുകള്‍ക്ക് പിന്മുറക്കാര്‍ ഉണ്ടെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല :(
നന്നായിരിക്കുന്നു :)

qw_er_ty

Siju | സിജു said...

good

സഞ്ചാരി said...



പടങ്ങളൊക്കെ ഉഗ്രനായിട്ടുണ്ട്.നാലാമത്തെ ചിത്രം ഓന്തല്ല അത് ഉടുമ്പ് വര്‍ഗ്ഗത്തില്‍ പെട്ടതാണ് അത് അത്രയെ വലുപ്പം വെക്കുകയുള്ളു അതിനെ പൊന്നുടുമ്പ് എന്നാണ് പറായാറ്.അമൂല്യമായ ഔഷധ ഗുണമുള്ളതാണ് അതിന്റെ തലച്ചോറ്

Vanaja said...

അപ്പൂസേ, ഞാനൊന്നുപോയി കണ്ണാടീ നോക്കീട്ട്‌ ഇപ്പം വരാം......

:: niKk | നിക്ക് :: said...

"ആര്‍നോള്‍ഡ് ശിവശങ്കരന്‍ ഓന്തായി പിറന്നാല്‍ ഈ രൂപത്തിലിരിക്കുമെന്നു തോന്നി ..."

ഹഹഹ :D

ആവനാഴി said...

പ്രിയ അപ്പു

ഓന്തുപോലുള്ള ജന്തുക്കളല്ലിവ
ഓന്തുകള്‍തന്നെയാണീപ്പടങ്ങളില്‍
നമ്പ്ര് നാലോന്തുതന്നെയോ സംശയം
മറ്റുനാലിലും സംശയം കഷ്ടിയാം

സസ്നേഹം
ആവനാഴി

അപ്പൂസ് said...

മൂര്‍ത്തി മാഷേ നന്ദി.
മനുവേട്ടാ, അടികളൊക്കെ ഒന്ന്‌ ഒതുങ്ങി എന്നു തോന്നുന്നു. അപ്പൂസ് ഇത്തിരി ചരിത്രഗവേഷണം ഒക്കെ നടത്തിയിട്ട് ഇട പെടാം ന്നു കരുതി. ഇനിയിപ്പോ വെറുതെ വീണ്ടും കുത്തിപ്പൊക്കേണ്ടെന്നു തോന്നുന്നു :)

ചുള്ളാ, നന്ദി. :)
മനുവേട്ടന്‍ പറഞ്ഞതു തന്നെ ഉദ്ദേശിച്ചത്. അവസാന 2 ചിത്രങ്ങള്‍ ബാംഗ്ലൂര്‍ വെച്ചാണെടുത്തത്.
ചാത്തന്‍സ് :)
അപ്പൂസ് കുറെക്കാലം മുന്‍പേ അതു വഴി ഒക്കെ ഒന്നു കറങ്ങിയിരുന്നു. അപ്പോ ഒപ്പിച്ചു. :) കരുതിയിരുന്നോ, ചാത്തന്റെ പടം പിടിക്കാന്‍ വീണ്ടും വരുന്നുണ്ട്.
പൊടിക്കുപ്പീ, ഇവരുടെ ഒക്കെ പടം കണ്ടിട്ടും വിശ്വസിക്കാത്തവരുണ്ടോ?

സിജു, തേങ്ക്സ്ട്ടാ :)
സഞ്ചാരി, നന്ദി. അത് ഓന്താണെന്നു വളരെ സംശയമായിരുന്നു. പൊന്നുടുമ്പെന്നു കേട്ടിട്ടുണ്ട്. ഇതാണല്ലേ കക്ഷി!
വനജേച്ചീ, ഇതു വരെ കണ്ണാടി നോക്കി കഴിഞ്ഞില്ലേ :)
നിക്കേ :)
ആവനാഴിച്ചേട്ടാ, നന്ദി. സഞ്ചാരിയുടെ കമന്റ് കണ്ടല്ലോ അല്ലേ?

Kaippally said...

നല്ല പടങ്ങള്‍

മുസാഫിര്‍ said...

പടങ്ങള്‍ നന്നായിട്ടുണ്ടു അപ്പൂസെ,നര്‍മ്മ ശൈലിയിലുള്ള വിവരണവും കൊള്ളാം.

Anonymous said...

qw_er_ty


ചിത്രങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. ഓന്തുകള്‍ വളരെ നല്ല മാക്രോ സബ്ജക്ടാണല്ലോ.

:)

Anonymous said...

qw_er_ty

ആ അനോണി ഞാനായിരുന്നു

പേരെഴുതാന്‍ വിട്ടുപൊയി


ദിവ

Sathees Makkoth | Asha Revamma said...

അപ്പൂസേ കലകലക്കന്‍

ആഷ | Asha said...

അപ്പൂസേ പടങ്ങള്‍ വളരെ നന്നായിരിക്കുന്നു.
ആ കണ്ണുകളില്‍ എന്താ ശാന്തതയല്ലേ

സു | Su said...

അപ്പൂസ് :) ഓന്തിന്റെ പടം കിട്ടി. ഇനി എവിടെയെങ്കിലുമൊക്കെ നോക്കി അതിന്റെ വിവരണവും ചേര്‍ത്ത് വെച്ചാല്‍ നല്ലത്.

Rasheed Chalil said...

ഇത് കലക്കി.

അപ്പൂസ് said...

കൈപ്പാള്ളി മാഷേ, മുസാഫിര്‍, ദിവാ,സതീഷേട്ടാ, ആഷേച്ചി, സുവേച്ചി, ഇത്തിരി മാഷേ നന്ദി.
ആഷേച്ചീ, ശരിയാണ്, അതു അടുത്തു കാണുമ്പോഴേ അറിയൂ.

ഉണ്ണിക്കുട്ടന്‍ said...

എല്ലാരേം ഉറക്കത്തീന്നു വിളിച്ചെണീപ്പിച്ചു "ഒരു ഫോട്ടോ പ്ലീസ്" എന്നു പറഞ്ഞെടുത്തതണോ..? എല്ലാം ഉറക്കം തൂങ്ങിയിരിക്കുന്നു.. കൊള്ളാം ഇവന്മാര്‍ ദിനോസറുകളുടെ മിനിയേച്ചര്‍ തന്നെ!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്‍റെ മാഷെ ഇതെങ്ങനെ ഇത്രയും നല്ല ഫോട്ടൊസ് കിട്ടുന്നത്.?
അതിനു മാറ്റുകൂട്ടുന്ന കാപ്ഷനും.നയിസ്.!!

അപ്പു ആദ്യാക്ഷരി said...

അപ്പൂസേ .... നന്നായിട്ടുണ്ട് കേട്ടോ.
കുറച്ച് അഭിനന്ദനങ്ങളൊക്കെ അപ്പൂസിന്റെ ചിലവില്‍ എനിക്കിപ്പോ‍ഴും കിട്ടിക്കൊണ്ടേയിരിക്കുന്നു...ങ്ഹാ.. ആര്‍ക്കുകിട്ടിയാലെന്താ..അഭിനന്ദനം അഭിനന്ദനം തന്നെ അല്ലേ!!

qw_er_ty

ഏറനാടന്‍ said...

ഹായ്‌ എന്തോരു നല്ലോരു ഓന്ത്‌!
ഇവനെ ഞങ്ങള്‍ മലപ്പൊറത്തുള്ളോര്‌ "ഓന്ത്വാക്ക" എന്ന്‌ വിളിക്കുന്നു. ആ വിളികേട്ടവന്‍ തല കുലുക്കിയാട്ടുന്നത്‌ പ്രത്യേകതാളത്തിലായിരുന്നു...

Kaithamullu said...

നിറം മാറാത്ത ഒന്തുകളുണ്ടോ, അപ്പൂസെ?
(ഞാനറിയുന്ന മിക്കവരും അങ്ങനെയല്ലാ)
-ഫോട്ടോകള്‍ കസറി!

...പാപ്പരാസി... said...

അപ്പൂസേ,
ഞാന്‍ പൊക്കിള്‍ ഒരു കൈ കൊണ്ട്‌ പൊത്തിപ്പിടിച്ചിട്ടാ ഈ പടങ്ങള്‍ കണ്ടത്‌,ചോര കുടിക്കുന്ന ഓന്തുകളുടെ കഥ എത്രയോ കേട്ടിരിക്കുന്നു.
പടമെടുപ്പൊക്കെ കൊള്ളാം,കാട്ടിലൂടെ മോളിലോട്ട്‌ മാത്രം നോക്കി നടക്കുമ്പോ താഴെ വല്ല പാമ്പോ ചേമ്പോ കാണും...സൂക്ഷിക്കണം

d said...

ഹ..ഹ.. പടങ്ങള്‍ കൊള്ളാം..
അങ്ങനെ ഓരോന്നായി പോരട്ടെ..

off: ഇന്നാളു ശരിക്കും ഒരു പിന്മുറക്കാരനെകണ്ടു വണ്ടറടിച്ച് നോക്കിനിന്നപ്പോ ഒരു കാമറ ഇല്ലാത്തതില്‍ വല്ലാതെ വിഷമവും തോന്നി :(

qw_er_ty