Saturday, July 28, 2007

പക്ഷിശാസ്ത്രം 2- തേന്‍‍കിളികള്‍

സൂചീമുഖിപ്പക്ഷികളെ അറിയാത്ത ആളുകള്‍ ചുരുക്കമാവും എന്നു തോന്നുന്നു. നമ്മുടെ നാട്ടില്‍ പൂക്കളും മരങ്ങളുമുള്ളേടങ്ങളിലൊക്കെ രാവിലെയും വൈകിട്ടും പൂക്കള്‍ തോറും അലഞ്ഞു നടന്നു തേന്‍ കുടിക്കുകയും ഇടയ്ക്കു കണ്ണില്‍ പെടുന്ന എട്ടുകാലികള്‍, പുഴുക്കള്‍, വണ്ടുകള്‍ ഇവയെ ഒക്കെ കൊറിക്കുകയും ചെയ്യുന്ന, നേര്‍ത്തു നീണ്ടു കൂര്‍ത്ത കൊക്കും വര്‍ണ്ണഭംഗിയുള്ള ദേഹവും ഉള്ള ഈ പക്ഷികളെ കണ്ടെത്താന്‍ എളുപ്പമാണ്.
നാലിനം തേന്‍‍കിളികളാണു കേരളത്തില്‍ ഉള്ളത്. അതില്‍ രണ്ടെണ്ണത്തെ പരിചയപ്പെടുത്താം.





മഞ്ഞത്തേന്‍‍കിളി(Purple-rumped Sunbird)
തേന്‍‍കിളികളുടെ എല്ലാം സ്വഭാവരീതികള്‍ ഏറെക്കുറെ ഒരു പോലെ ആണെങ്കിലും മറ്റിനങ്ങളില്‍ നിന്നും ഇവയെ തിരിച്ചറിയല്‍ എളുപ്പമാണ്.

കുറെ നാളായി ഇവയിലൊരുത്തന്‍ പതിവായി രാവിലെ കാറിന്‍റെ ചില്ലില്‍ വന്നു സ്വന്തം നിഴലിനെ പേടിപ്പിക്കാന്‍ നോക്കുന്നതു കാണാറുണ്ട്. കാമറ പണിമുടക്കിലായതു കൊണ്ട് പടം പിടിയ്ക്കാന്‍ പറ്റിയില്ല.






വലിയ തേന്‍‍കിളി അഥവാ കൊക്കന്‍ തേന്‍‍കിളി(Lotens Sunbird)


മറ്റൊരിനം തേന്‍‍കിളിയായ കറുപ്പന്‍ തേന്‍‍കിളിയുമായി വളരെ സാമ്യമുണ്ട് ഇവയ്ക്ക്. കൊക്കിന്‍റെ പ്രത്യേകത സൂക്ഷിച്ചാല്‍ ഇവയെ തിരിച്ചറിയാന്‍ സാധിക്കും.

9 comments:

പൊടിക്കുപ്പി said...

വലിയ തേന്‍കിളിയുടെ കൊക്ക് കൊള്ളാലോ! പുള്ളിക്കാരി/ന്‍ തേന്‍ കുടിക്കാന്‍ ചൂസ് ചെയ്തിരിക്കണ പൂക്കളുടെ ഡിസൈനുമായിട്ട് കൊക്കിന്റെ ആകൃതിയ്ക്ക് ബന്ധവുമുണ്ടോ?

ദിവാസ്വപ്നം said...

രണ്ടാമത്തെ ചിത്രം ഇഷ്ടമായി

ഗുപ്തന്‍ said...

അപ്പൂസെ തകര്‍പ്പന്‍ പടങ്ങള്‍. ഇതിലൊരുകിളിയെപ്പോലും ശ്രദ്ധിച്ചിട്ടില്ല ഇതുവരെ. കണ്ടിട്ടുണ്ടാവും. അന്നൊന്നും ഇതൊന്നും ശ്രദ്ധിക്കുന്ന ശീലമുണ്ടായിരുന്നില്ല. എനിവേ ഈ പടങ്ങള്‍ക്കുപയോഗിച്ച കാമറയും ലെന്‍സും ഒന്നുപറയാമോ... പ്രയോജനപ്പെട്ടേക്കും :)

ഉറുമ്പ്‌ /ANT said...

excellent pictures!!

സാല്‍ജോҐsaljo said...

കൊള്ളാമല്ലോ!

ഇത്തിരിവെട്ടം said...

രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടമായി.

ഡാലി said...

അപ്പൂസേ വളരെ നന്നാ‍വുന്നുണ്ട് ഈ സിരീസ്.
നല്ല തിളങ്ങുന്ന പീ‍ക്ക്കോക്ക് നിറത്തില്‍ നീണ്ട കൂര്‍ത്ത കൊക്കുമായി കാണുന്നതും സൂ‍ചിമുഖി തന്നെയാണോ?

അപ്പൂസ് said...

എല്ലാവര്‍ക്കും നന്ദി.
പൊടി, അതറിയില്ലല്ലോ, കൊക്കന്‍ തേന്‍‍കിളിയും മറ്റു കിളികളും തമ്മില്‍ ഇങ്ങനെ ഒരു വ്യത്യാസം ഉണ്ടാവാന്‍ എന്താ കാരണം ന്ന്..
മനുവേട്ടാ, കാമറ, കാനണ്‍ ആണ്. ഇവന്‍
ഡാലിയേച്ചി, അവനും സൂചീമുഖി തന്നെ.

ആഷ | Asha said...

അപ്പൂസേ, ഇതു കണ്ടപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്. ഇപ്രാവശ്യം നാട്ടില്‍ പോയപ്പോ ആ കറുപ്പന്‍ തേന്‍‌കിളിയുടെ കൂട് കണ്ടിരുന്നു. മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ചാടികേറി ഫോട്ടോയെടുക്കാന്‍ നോക്കിയേനേ. എന്നാല്‍ അപ്പൂസ് പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മ വന്നു. അതു കൊണ്ടു തന്നെ അതിനെ ശല്യപ്പെടുത്താന്‍ പോയില്ല. വളരെ നന്ദി.

മറ്റു രണ്ടു തരമുള്ളതിന്റെ പടം വരാന്‍ പോവുന്ന പോസ്റ്റുകളില്‍ ഇടുമെന്നു പ്രതീക്ഷിക്കുന്നു.
പടങ്ങളും പോസ്റ്റും വളരെ നന്നായി എന്നു പ്രത്യേകിച്ചു പറയണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അപ്പൂസിന്റെ എല്ലാ പോസ്റ്റും നല്ലതു തന്നെ :)