Friday, June 1, 2007

ഈച്ചക്കോപ്പി

ഈച്ചകളുടെയും പൂച്ചകളുടെയും പടങ്ങള്‍ പോസ്റ്റ് ചെയ്യാംന്നു വെച്ച് ചില്ലിട്ടു വെച്ചിരുന്നതൊക്കെ പൊടി തട്ടി നോക്കുകായിരുന്നു.. പൂച്ചകളുടെ പടങ്ങളൊന്നും കിട്ടിയില്ല, കുറെ ഈച്ചകളെ കിട്ടി.

ഒരു പൂവും തേടി പറന്നു വന്ന്..



ഒരു പൂവിലൊട്ടിടയിരുന്ന്..



വീണ്ടും പുതിയ പൂവു തേടിപ്പറന്ന്.. ഇവള്‍.. ഈ നീലത്തേനീച്ച.



പുഷ്പ പാദുകം പുറത്തു വെയ്ക്കാതെ നീലോല്പല ശില്പഗോപുരത്തിലേയ്ക്കു പറന്നു വരുന്ന ഒരു മക്ഷികാചക്രവര്‍ത്തിനി.. :)





നഗ്നപാദയായ് വേറൊരുവള്‍ ഇതാ..



ആ പറക്കലിനെ ഒന്നു നല്ലവണ്ണം പകര്‍ത്താന്‍ പറ്റിയില്ലെങ്കിലും, ഒട്ടൊക്കെ അടുത്തു കാണാന്‍ വേണ്ടി വെട്ടി ചെറുതാക്കിയൊരു ചിത്രം..

22 comments:

അപ്പൂസ് said...

ഈച്ചകളുടെയും പൂച്ചകളുടെയും പടങ്ങള്‍ പോസ്റ്റ് ചെയ്യാംന്നു വെച്ച് ചില്ലിട്ടു വെച്ചിരുന്നതൊക്കെ പൊടി തട്ടി നോക്കുക്കായിരുന്നു.. പൂച്ചകളുടെ പടങ്ങളൊന്നും കിട്ടിയില്ല, കുറെ ഈച്ചകളെ കിട്ടി. :)
ഈച്ചപ്പടങ്ങള്‍..

RR said...

അപ്പൂസേ, കിടിലം പടങ്ങള്‍ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

അപ്പൂസേ ആ വയലറ്റ് മഞ്ഞപ്പൂവിന്റെ ഒരു മുഴുവന്‍ പടം തായോ.

RR said...

ഈ ചാത്തന്‍ ഒരു സമയം എത്ര വാള്‍ പേപ്പര്‍ ഇടും? ;)

ടിന്റുമോന്‍ said...

കിടുപ്പടങ്ങള്‍. ഏതാ പുട്ടുംകുറ്റി? ഐ മീന്‍ കാമറ മോഡല്‌?

Siju | സിജു said...

superb..

ശ്രീ said...

അപ്പൂസേ....

പടങ്ങളും അടിക്കുറിപ്പുകളും നന്നായി...

കാളിയമ്പി said...

appus, kidilam pics..:)

ആഷ | Asha said...

അപ്പൂസേ, ഇതാണോ അന്നു പറഞ്ഞ തേനീച്ച പടങ്ങള്‍. വളരെ നന്നായിരിക്കുന്നു. പറന്നു നില്‍ക്കുന്ന പടവും പിടിച്ചല്ലോ.
ആ നീല ആമ്പല്‍ കാണാന്‍ എന്താ ഭംഗി!

തറവാടി said...

:)

നിമിഷ::Nimisha said...

നല്ല പടങ്ങള്‍ അപ്പൂസേ :)

മുസ്തഫ|musthapha said...

പടങ്ങളെല്ലാം സൂപ്പര്‍!!!

ആ ‘ലാന്‍ഡിംഗ്’ കൊള്ളാം [മൂന്നാമത്തെ പടം]

ധ്വനി | Dhwani said...

തൈവങ്ങളേ, ഈച്ചകളും കാമറയ്ക്കു മുന്നില്‍ ഷൈനിങ്ങോ!!
അബ്ബബ്ബ, അതുങ്ങളുടെ അഹങ്കാരം മുഴുമിപ്പിയ്കാന്‍ ഒരു പോട്ടം പിടുത്തക്കാരനും!!
പഴയ സിനിമാപ്പാട്ടും കിടുപടങ്ങളും കുഴച്ചുനാട്ടിയ പോസ്റ്റ് കലക്കീട്ടോ!!

ഗുപ്തന്‍ said...

അപ്പൂസേ പതിവുപോലെ കിടുകിടിലന്‍ പടംസ്.... (ആദ്യത്തേത് ഒഴിച്ച് ;) )

Offfffff.....നീല ആമ്പലല്ല ആഷേ ചെമ്പരത്തിപ്പൂവാ. വേണെങ്കില്‍ നമുക്ക് തര്‍‍ക്കിക്കാം... p

സാജന്‍| SAJAN said...

അപ്പൂസെ പതിവു പോലെ പടങ്ങള്‍ കിടിലന്‍:):)

അപ്പു ആദ്യാക്ഷരി said...

അപ്പൂസേ എല്ലാ ഫോട്ടോകളും നന്നായി. എന്നാലും നാലാമത്തേതാണ് സൂപ്പര്‍ പടം!

അപ്പൂസ് said...

rr ചേട്ടാ, ചാത്തന്‍സ്, ടിന്റുമോന്‍, സിജു, ശ്രീ, അമ്പീ, ആഷേച്ചീ, തറവാടി മാഷേ, നിമിഷേച്ചീ, അഗ്രജന്‍, ധ്വനി, മനുവേട്ടാ, സാജേട്ടാ, അപ്പുവേട്ടാ, എല്ലാവര്‍ക്കും നന്ദി.

ചാത്തന്‍സേ, ഇതു
മതിയോ? അല്ലെങ്കിലിത് ?
ടിന്റു മോന്‍, കാമറ ദേ ഇത്. :)
ആഷേച്ചീ, ഇതു തന്നെ ആ പറഞ്ഞ പടങ്ങള്‍, അവള്‍ പറന്നു നില്‍ക്കുന്ന പടം പിടിക്കാന്‍ കുറെ നേരം പിന്നാലെ നടക്കേണ്ടി വന്നു :). അതു ആമ്പലോ താമരയോ? ഇലയുടെ സ്വഭാവം കൊണ്ട് ആമ്പലാണ്. പക്ഷേ വിരിയുന്ന സമയവും മറ്റും താമരയുടേതും :). ഇനി മനുവേട്ടന്‍ പറഞ്ഞതു പോലെ, ചെമ്പരത്തിപ്പൂവെന്നു വിളിക്കുന്നതാവും തര്‍ക്കം ഒഴിവാക്കാന്‍ നല്ലത് :)
ധ്വനി, നന്ദി ഈ വഴി വന്നതിന്.

സുല്‍ |Sul said...

അപ്പൂസെ
നല്ല പടങ്ങള്‍.
ഫ്ലിക്കര്‍ യു എ യി യില്‍ ബ്ലോക്കാ :(
-സുല്‍

കുട്ടിച്ചാത്തന്‍ said...

അങ്ങനെ തന്നെ വേണം... അതു അപ്പൂസെനിക്കു തന്നതാ അടിച്ചു മാറ്റാന്‍ നോക്കി അല്ലേ ? സുല്ലിക്കോ ..
അപ്പൂസേ നന്ദി..

Unknown said...

അപ്പൂസേ നല്ല പടങ്ങള്‍:)

അപ്പൂസ് said...

സുല്ലിക്കാ.. ആ പടങ്ങള്‍ ഞാന്‍ പിന്നൊരിയ്ക്കല്‍ പോസ്റ്റ് ചെയ്യാം.. തല്‍ക്കാലം അതു ചാത്തനെടുത്തോട്ടെ :)
പൊതുവാള്‍ മാഷേ, നന്ദി :)

Anonymous said...

S2IS il ingineyum padamedukkaamalle? Enikkoru S3IS undu, kurangante kayyil poomaala kittiyapole..!