ഈച്ചകളുടെയും പൂച്ചകളുടെയും പടങ്ങള്‍ പോസ്റ്റ് ചെയ്യാംന്നു വെച്ച് ചില്ലിട്ടു വെച്ചിരുന്നതൊക്കെ പൊടി തട്ടി നോക്കുകായിരുന്നു.. പൂച്ചകളുടെ പടങ്ങളൊന്നും കിട്ടിയില്ല, കുറെ ഈച്ചകളെ കിട്ടി.
ഒരു പൂവും തേടി പറന്നു വന്ന്..
ഒരു പൂവിലൊട്ടിടയിരുന്ന്..
വീണ്ടും പുതിയ പൂവു തേടിപ്പറന്ന്.. ഇവള്.. ഈ നീലത്തേനീച്ച.
പുഷ്പ പാദുകം പുറത്തു വെയ്ക്കാതെ നീലോല്പല ശില്പഗോപുരത്തിലേയ്ക്കു പറന്നു വരുന്ന ഒരു മക്ഷികാചക്രവര്ത്തിനി.. :)
നഗ്നപാദയായ് വേറൊരുവള്‍ ഇതാ..
ആ പറക്കലിനെ ഒന്നു നല്ലവണ്ണം പകര്‍ത്താന്‍ പറ്റിയില്ലെങ്കിലും, ഒട്ടൊക്കെ അടുത്തു കാണാന്‍ വേണ്ടി വെട്ടി ചെറുതാക്കിയൊരു ചിത്രം..
Subscribe to:
Post Comments (Atom)
22 comments:
ഈച്ചകളുടെയും പൂച്ചകളുടെയും പടങ്ങള്‍ പോസ്റ്റ് ചെയ്യാംന്നു വെച്ച് ചില്ലിട്ടു വെച്ചിരുന്നതൊക്കെ പൊടി തട്ടി നോക്കുക്കായിരുന്നു.. പൂച്ചകളുടെ പടങ്ങളൊന്നും കിട്ടിയില്ല, കുറെ ഈച്ചകളെ കിട്ടി. :)
ഈച്ചപ്പടങ്ങള്..
അപ്പൂസേ, കിടിലം പടങ്ങള്‍ :)
ചാത്തനേറ്:
അപ്പൂസേ ആ വയലറ്റ് മഞ്ഞപ്പൂവിന്റെ ഒരു മുഴുവന്‍ പടം തായോ.
ഈ ചാത്തന് ഒരു സമയം എത്ര വാള് പേപ്പര്‍ ഇടും? ;)
കിടുപ്പടങ്ങള്. ഏതാ പുട്ടുംകുറ്റി? ഐ മീന്‍ കാമറ മോഡല്‍?
superb..
അപ്പൂസേ....
പടങ്ങളും അടിക്കുറിപ്പുകളും നന്നായി...
appus, kidilam pics..:)
അപ്പൂസേ, ഇതാണോ അന്നു പറഞ്ഞ തേനീച്ച പടങ്ങള്‍. വളരെ നന്നായിരിക്കുന്നു. പറന്നു നില്ക്കുന്ന പടവും പിടിച്ചല്ലോ.
ആ നീല ആമ്പല്‍ കാണാന്‍ എന്താ ഭംഗി!
:)
നല്ല പടങ്ങള്‍ അപ്പൂസേ :)
പടങ്ങളെല്ലാം സൂപ്പര്‍!!!
ആ ‘ലാന്‍ഡിംഗ്’ കൊള്ളാം [മൂന്നാമത്തെ പടം]
തൈവങ്ങളേ, ഈച്ചകളും കാമറയ്ക്കു മുന്നില്‍ ഷൈനിങ്ങോ!!
അബ്ബബ്ബ, അതുങ്ങളുടെ അഹങ്കാരം മുഴുമിപ്പിയ്കാന് ഒരു പോട്ടം പിടുത്തക്കാരനും!!
പഴയ സിനിമാപ്പാട്ടും കിടുപടങ്ങളും കുഴച്ചുനാട്ടിയ പോസ്റ്റ് കലക്കീട്ടോ!!
അപ്പൂസേ പതിവുപോലെ കിടുകിടിലന് പടംസ്.... (ആദ്യത്തേത് ഒഴിച്ച് ;) )
Offfffff.....നീല ആമ്പലല്ല ആഷേ ചെമ്പരത്തിപ്പൂവാ. വേണെങ്കില്‍ നമുക്ക് തര്‍ക്കിക്കാം... p
അപ്പൂസെ പതിവു പോലെ പടങ്ങള്‍ കിടിലന്‍:):)
അപ്പൂസേ എല്ലാ ഫോട്ടോകളും നന്നായി. എന്നാലും നാലാമത്തേതാണ് സൂപ്പര്‍ പടം!
rr ചേട്ടാ, ചാത്തന്‍സ്, ടിന്റുമോന്, സിജു, ശ്രീ, അമ്പീ, ആഷേച്ചീ, തറവാടി മാഷേ, നിമിഷേച്ചീ, അഗ്രജന്, ധ്വനി, മനുവേട്ടാ, സാജേട്ടാ, അപ്പുവേട്ടാ, എല്ലാവര്ക്കും നന്ദി.
ചാത്തന്സേ, ഇതു
മതിയോ? അല്ലെങ്കിലിത് ?
ടിന്റു മോന്, കാമറ ദേ ഇത്. :)
ആഷേച്ചീ, ഇതു തന്നെ ആ പറഞ്ഞ പടങ്ങള്‍, അവള് പറന്നു നില്ക്കുന്ന പടം പിടിക്കാന്‍ കുറെ നേരം പിന്നാലെ നടക്കേണ്ടി വന്നു :). അതു ആമ്പലോ താമരയോ? ഇലയുടെ സ്വഭാവം കൊണ്ട് ആമ്പലാണ്. പക്ഷേ വിരിയുന്ന സമയവും മറ്റും താമരയുടേതും :). ഇനി മനുവേട്ടന് പറഞ്ഞതു പോലെ, ചെമ്പരത്തിപ്പൂവെന്നു വിളിക്കുന്നതാവും തര്‍ക്കം ഒഴിവാക്കാന്‍ നല്ലത് :)
ധ്വനി, നന്ദി ഈ വഴി വന്നതിന്.
അപ്പൂസെ
നല്ല പടങ്ങള്‍.
ഫ്ലിക്കര്‍ യു എ യി യില്‍ ബ്ലോക്കാ :(
-സുല്‍
അങ്ങനെ തന്നെ വേണം... അതു അപ്പൂസെനിക്കു തന്നതാ അടിച്ചു മാറ്റാന്‍ നോക്കി അല്ലേ ? സുല്ലിക്കോ ..
അപ്പൂസേ നന്ദി..
അപ്പൂസേ നല്ല പടങ്ങള്‍:)
സുല്ലിക്കാ.. ആ പടങ്ങള്‍ ഞാന്‍ പിന്നൊരിയ്ക്കല്‍ പോസ്റ്റ് ചെയ്യാം.. തല്ക്കാലം അതു ചാത്തനെടുത്തോട്ടെ :)
പൊതുവാള് മാഷേ, നന്ദി :)
S2IS il ingineyum padamedukkaamalle? Enikkoru S3IS undu, kurangante kayyil poomaala kittiyapole..!
Post a Comment