Monday, May 14, 2007

തീര്‍ത്ഥാടനം..ഓര്‍മ്മകളിലേയ്ക്ക്


നോക്കെത്തുന്ന ദൂരത്തോളം പരന്നു പച്ചപ്പ്..
അതിനിടയ്ക്കൊരിടത്ത് ഒളിച്ചു കിടന്നു ഇവന്‍.. കണ്‍കൊത്തിപ്പാമ്പ്, പച്ചിലപ്പാമ്പ് എന്നൊക്കെ ചെറുപ്പത്തില്‍ പേടിച്ചിട്ടുള്ള വീരന്‍!



ഇത്രയ്ക്കും വലിയ ഒന്നിനെ കണ്ടതാദ്യം. ഈയൊരു പടം പിടിച്ചതും, പാവം നാണം കുണുങ്ങി, ചെടികള്‍ക്കിടയിലേയ്ക്കോടി..
ക്ഷീണം മറന്നു കാഴ്ചകള്‍ കണ്ടു നിന്ന് മുകളിലെത്തിയപ്പോഴേയ്ക്കും സമയം സന്ധ്യ. സൂര്യന്‍ നേരത്തെ തന്നെ മറഞ്ഞിരുന്നു..


അസ്തമയ കാഴ്ച കാണാന്‍ പറ്റില്ലെന്നു തന്നെ കരുതി. മുറിയിലേയ്ക്കു കയറാന്‍ തുടങ്ങുമ്പോളേയ്ക്കും, യാത്ര ചോദിയ്ക്കാതെ പോവുവതെങ്ങനെ എന്നു സംശയിച്ച സൂര്യനും എത്തി.

നാ‍ളെ വീണ്ടും വരാം എന്നു പറഞ്ഞുവെങ്കിലും ഒരു രാത്രി പോലും പിരിഞ്ഞിരിക്കാന്‍ വയ്യെന്നു, പോവരുതെന്നു പകലിന്റെ ചുടലയിലേയ്ക്കു കൈ നീട്ടിയീ കുരുന്നുമൊട്ടുകള്‍..




വിധിവിദിതമായതിനപ്പുറത്തു നിങ്ങളും ഞാനും തമ്മിലെന്തെന്നു കയ്യൊഴിഞ്ഞു കര്‍മ്മസാക്ഷി കളമൊഴിഞ്ഞപ്പോള്‍
നാളെയും വരും, കരയേണ്ട, ഞാനുണ്ടിനി നിങ്ങള്‍ക്കു കൂട്ടിനെന്നു, കണ്ണീരു മായ്ക്കാനോടി യെത്തുന്ന ഇരുളലകള്‍..


കണ്മുന്നില്‍ മരിച്ച പകലൊന്നു മാത്രം പകര്‍ന്നു ഉള്ളില്‍
ഒരു ജന്മത്തിന്റെ യാത്രയുടെ, ഒരു തീര്‍ത്ഥാടനത്തിന്റെ മരിയ്ക്കാത്ത അനുഭൂതികള്‍.
ആയിരം കാതങ്ങള്‍ താണ്ടി ഞാനെത്തിയ
സ്നേഹാര്‍ദ്ര തീരമേ നന്ദി..

10 comments:

അപ്പൂസ് said...

കുടജാദ്രി, പഴയ ഒരു തീര്‍ത്ഥാടനത്തിന്റെ ഓര്‍മ്മച്ചിത്രങ്ങളിലേയ്ക്കൊരു യാത്ര.. പങ്കു വെയ്ക്കാനിതല്ലാതെ ഒരുപൊതിച്ചോറു പോലുമില്ലെങ്കിലും ഒപ്പം വരാം..:)

മുല്ലപ്പൂ said...

ഇതിനു മുന്‍പത്തെ പോസ്റ്റും കുടജാദ്രി ആയിരുന്നില്ലേ ?

അസ്തമയം , നല്ല ഫോട്ടോ .
എഴുത്ത് ചിത്രങ്ങള്‍ക്കു ചേരുന്നത്

Sona said...

അപ്പൂസേ..പോട്ടങ്ങല്‍ സൂപ്പര്‍.

ഗൗരീ പ്രസാദ് said...

അതിമനോഹരമായ ചത്രങ്ങള്‍. നല്ല എഴുത്ത്.

അപ്പൂസ് said...

മുല്ലപ്പൂ, സോന, ഗൌരീ്പ്രസാദ് നന്ദി ഈ വഴി വന്നതിന്.

Sathees Makkoth | Asha Revamma said...

അപ്പൂസ്,
കലക്കന്‍ പടങ്ങള്‍!

അപ്പൂസ് said...

നന്ദി സതീശ് :)
qw_er_ty

ആഷ | Asha said...

അപ്പൂസിന്റെ എഴുത്ത് ആ ചിത്രങ്ങളുടെ മിഴിവു കൂട്ടുന്നു

ആഷ | Asha said...

ഇന്നലെ ഞാന്‍ ഇവിടെ തന്നെയാ വന്നത്
5 പ്രാവശ്യമെങ്കിലും ശ്രമിച്ചു കാണും കമന്റ് ചെയ്യാന്‍
ഞങ്ങളുടെ internet explorer നു എന്തോ കുഴപ്പം കമന്റ് ചെയ്യുമ്പോ എല്ലാ വിന്‍ഡോയും ക്ലോസായി പോണൂ


qw_er_ty

അപ്പൂസ് said...

നന്ദി ആഷ :)കഷ്ടപ്പെട്ടും കമന്റിയതിനും :)

qw_er_ty