Wednesday, May 23, 2007

ഒരു പെണ്‍കടുവയുടെ കാല്‍പ്പാടു തേടി..

വയല്‍ക്കോതയുടെ പിന്നപ്പ് പടങ്ങളെടുത്ത് ഏകദേശം ഒരു മാസത്തിനു ശേഷമാണ്‍ ഈ സംഭവം. ഇതിനിടയ്ക്ക് പലരുടെ പിന്നാലെ നടന്നു പടം പിടിച്ചു.. ആ കഥകളൊക്കെ പിന്നാലെ.. ഒരു ഞായറാഴ്ച വീട്ടിലിരുന്നു മടുത്തപ്പോ അടുത്തു തന്നെയുള്ള, അമ്മാവന്റെ വീട്ടിലേയ്ക്കൊന്നു പോയി. അത്യാവശ്യം കുശലം ഒക്കെ പറഞ്ഞിട്ട്, പതിവു പോലെ കാമറയുമായി മുറ്റത്തിറങ്ങി.

ചെടി വളര്‍ത്തലില്‍ അമ്മായിക്ക് വളരെ താല്പര്യമായതു കൊണ്ട് മുറ്റം ഒരു ചെറിയ കാടു തന്നെ ആണ്. അതിനിടയ്ക്കുള്ള പൂക്കളുടെയും അതില് വന്നിരുന്ന ചില പക്ഷികളുടെയും പ്രാണികളുടെയുമൊക്കെ പടം പിടിച്ചു ഞാന്‍ പതിയെ പറമ്പിലുള്ള ചെറിയൊരു കുറ്റിക്കാടിനടുത്തെത്തി.

ഈ കാട്ടിനിടയില് ഇരുണ്ട തവിട്ടും ഓറഞ്ചും നിറത്തിലൊരു സാധനം അനങ്ങുന്നതു കണ്ടു, കാമറ എടുത്തു ക്ലിക്കി.. ദാ ഇവള്‍


ഇവളാണ് വെറും കടുവ (Plain tiger എന്ന് ഇംഗിരീസ്). മലയാളത്തില്‍ ശരിയായ പേര്‍ എരിക്കുതപ്പി എന്നാണെന്നു തോന്നുന്നു..(വിഷ്ണുപ്രസാദ് മാഷേ..)

ആ ഇരിപ്പില്‍ നിന്നും പറന്ന് അവള്‍ ഒരു കമ്പില് ചെന്നിരുന്നു..

ആ ഇരുപ്പില്‍ കണ്ടാല്‍ ശരിക്കും പുലി, അല്ല കടുവ തന്നെ.. ഇവളുടെ പ്രിയപ്പെട്ട ഒരു എരിക്കുമരം അടുത്തു തന്നെ ഉണ്ടായിരുന്നു.


ഒരു പൂവില്‍ ചെന്നിരുന്ന്‌ ആവശ്യത്തിനു തേന്‍ കുടിച്ചിട്ട് എന്തോ കളഞ്ഞു പോയ പോലെ താഴെയുള്ള പുല്ലിലൊക്കെ പോയി അന്വേഷണം തുടങ്ങി. അപ്പൂസിനിതെന്താ സംഗതിയെന്നു പിടി കിട്ടിയില്ല.. ഒരു പുല്‍ത്തലപ്പിലിരിക്കും. പിന്നെ, പെട്ടെന്നു ഞെട്ടി പറക്കും, ഒന്നു എരിക്കു മരത്തെ വലം വെയ്ക്കും, പിന്നെയും പുല്ലിലിരിക്കും.. ഇതു തന്നെ പരിപാടി.
ഒടുവില്‍ അപ്പൂസിന്റെ തലയ്ക്കു മുകളിലുള്ള ഒരു കൂമ്പിലയില്‍ ചെന്നിരിപ്പായി.. അവിടെന്താ പരിപാടി എന്നു വിളിച്ചു ചോദിച്ചിട്ട് യാതൊരു പ്രതികരണവുമില്ല.

കുറച്ചു കഴിഞ്ഞവിടന്നും പറന്നു വീണ്ടും ഒരു തുഞ്ചത്തെ ഇലയില്‍ തന്നെ.. നീയാരു തുഞ്ചത്തെഴുത്തമ്മയോ എന്നു ചോദിക്കണമെന്നുണ്ടാരുന്നു. പിന്നെയും പടം പിടിക്കണമല്ലോന്നോര്ത്ത് വേണ്ടെന്നു വെച്ചു.

കുറച്ചു നേരം കാത്തു നിന്നപ്പോ മഹതി താഴേയ്ക്കു വന്ന് കണ്ണൊപ്പമുള്ള ഒരു ഇലയിലങ്ങ് ചമ്രം പടിഞ്ഞിരിപ്പായി. ആ ഇരിപ്പിലെന്തോ പന്തികേടു തോന്നിയെങ്കിലും എന്താ എന്നന്വേഷിയ്ക്കാന്‍ നില്‍ക്കാതെ വേഗം കാമറ ക്ലിക്കി. നോക്കുമ്പോ അതാ വരുന്നു ഒരു മുട്ട.. !


ജീവിതത്തിലിതു വരെ ഒരു കോഴി മുട്ടയിടുന്നതു പോലും നേരിട്ടു കണ്ടിട്ടില്ലാത്ത അപ്പൂസിന്റെ മുന്‍പിലിരുന്ന് ഒരു കടുവ മുട്ടയിടുന്നു! ആ പാവത്തിന്റെ സ്വകാര്യതയ്ക്കൊരു വിലയും കൊടുക്കാതെ തുടരെ ക്ലിക്കി..
മുട്ടയിടലൊക്കെ കഴിഞ്ഞ് പോവും മുന്‍പേ കടുവ തിരിഞ്ഞൊരു നോട്ടം നോക്കി.. “നിന്നെ ഞാന്‍ പിന്നെ എടുത്തോളാമെടാ“ എന്ന മട്ടില്‍..
അപ്പൂസ് പതിയെ തിരിച്ചു ചെന്ന് ഒരിലയിലിരുന്ന ആ മുട്ടയുടെയും കൂടി ഒരു പടം പിടിച്ചു.ആ മുട്ട വിരിഞ്ഞു ലാര്‍വയാവുന്നതും, വളരുന്നതും, പ്യൂപ്പയാവുന്നതും പിന്നെ കടുവയാവുന്നതുമൊക്കെ പടത്തിലാക്കണമെന്നുണ്ടായിരുന്നു.. പക്ഷേ പിന്നെ കുറെ കാലം കഴിഞ്ഞേ അവിടെ പോവാന്‍ പറ്റിയുള്ളു. അപ്പോ മുട്ടയോ, പുഴുവിനെയോ, പ്യൂപ്പയേയോ കടുവയേയോ കണ്ടില്ല. ആ എരിക്കു മരം മാത്രം ഒക്കെ ഞാന്‍ കാണുന്നുണ്ടെന്നു തലയാട്ടി അവിടെയുണ്ടായിരുന്നു.

28 comments:

അപ്പൂസ് said...

അപ്പൂസ് കടുവേട പടം പിടിച്ചല്ലോ!

സാന്ഡോസേ, കടുവ മുട്ടയിടുന്നതു കാണണോ? ഓടി വാ :)

മനുവേട്ടാ, മക്കി എന്നു പറയരുത്.. രണ്ടാഴ്ച കഴിഞ്ഞു തുടങ്ങും അപ്പൂസ് ആ പണി. അതു വരെ ക്ഷമി.

കുട്ടിച്ചാത്തന്‍ said...

തേങ്ങാ‍ാ മൊട്ടാ....

ചാത്തനേറ്: അയ്യേ അപ്പൂസേ മുട്ടയിടുന്ന പടം പിടിക്കല്‍ പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടൊള്ളതാ,,ക്യാമറാ‍ ആഷേച്ചിക്ക് കൊടുത്തിട്ട് വാ..

:: niKk | നിക്ക് :: said...

കൊള്ളാല്ലോ ഗെഡീ. കിഡു ചിത്രങ്ങള്‍. :)

എന്നാലും അവളുടെ സ്വകാര്യത ഇവിടെ പ്രസിദ്ധപ്പെട്റ്റുത്തിയതിന് അവള്‍ കേസു കൊടുക്ക്വേ മറ്റോ ചെയ്യുമോഡേയ് ?

അപ്പു said...

അപ്പൂസേ...ഈ പോസ്റ്റും കിടിലം. ഫോട്ടോ എടുക്കലില്‍ താന്‍ പുലിതന്നെയാ.. ആ ദുഃഖപാട്ടുപാടല്‍ അവസാനിപ്പിച്ച് ഇവിടെയങ്ങ് അടിച്ചുപൊളിക്കുക.

Manu said...

അപ്പൂസേ... കടുവമുട്ട കസറി... ഇയാളോടിനി എന്തുപറയാനാ....

waiting waiting waiting for more...

വിഷ്ണുമാഷിന്റെ പോസ്റ്റുകളിലും ചിലശലഭങ്ങളെ ചില പ്രത്യേക ചെടികളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അങ്ങനെ ഓരോ ശലഭത്തിനും പ്രിയപ്പെട്ട ഓരോ ചെടി എന്ന് വല്ല ശീലവുമുണ്ടോ ആവോ....

((((((((വിഷ്ണുമാഷേ...))))))))))
ഒരു echo-surround SOS :))

സു | Su said...

നല്ല ചിത്രങ്ങള്‍. ഹും...കടുവമുട്ട.

SAJAN | സാജന്‍ said...

നല്ല ചിത്രങ്ങള്‍ അപ്പൂസേ:)

വിഷ്ണു പ്രസാദ് said...

അപ്പൂസേ ഗംഭീരമായി.ഒരല്പം ശ്രമിച്ചാല്‍ ഏത് പൂമ്പാറ്റയുടേയും പടം എടുക്കാനാവും.മാറ്റാരും പകര്‍ത്താത്ത കാഴ്ച്ചകള്‍ പകര്‍ത്താനുമാവും.എരിക്കുതപ്പി തന്നെ.

daly said...

അപ്പൂസേ, കിണ്ണം കാച്ചി പടങ്ങള്‍. കിണ്ണം കാച്ചി ബ്ലോഗ്ഗ്. ചിത്രശലഭത്തിന്റെ പടം പിടിക്ക്കാന്‍ ഇത്ര ഈസിയാണോ? :)

ഓമയ്ക്കാ‍ പോസ്റ്റിലെ ഖഗങ്ങളേ കാണാന്‍ എന്താ രസം!
ആ തീര്‍ത്ഥാടനം തുടരുന്നു പോസ്റ്റ് ഉഗ്രന്‍. ഇനിയും ഇങ്ങനത്തെ കാട്ട്പൂക്കളെ കണ്ടാല്‍ പിടിച്ച് കൊണ്ട് വരണേ.

ദേവന്‍ said...

കടുവ ആളു പുലിയാണല്ലോ!
നല്ല പോസ്റ്റ്‌ അപ്പൂസേ.

sandoz said...

ഉം..കൊള്ളാല്ലോ....
ചെറിയ പണിയൊന്നുമല്ലല്ലോ ഈ പടങ്ങളുടെ പുറകില്‍......

ഇനി ഒരു ചോദ്യം-
പണ്ടൊരു കിളി...
മരത്തിന്റെ കൊമ്പിലിരുന്ന് മുട്ടയിട്ടു.
കൂട്ടിലല്ല...
വെറും കൊമ്പില്‍...അതിന്‌ പോയിട്ട്‌ കുറച്ച്‌ തിരക്കുണ്ടായിരുന്നു.അതാണ്‌ കാരണം.
പക്ഷേ മുട്ട താഴത്തെത്തീല്ലാ.
കൊമ്പിലൊന്നും തടഞ്ഞുമില്ല.
പിന്നെന്താ കാരണം .
അറിയാമോ....പറയൂ..പറയൂ...
അറിയാമോ...
മുട്ട താഴത്ത്‌ എത്താതിരുന്നതിന്റെ കാരണം പറയുന്നവര്‍ക്ക്‌ ഒരു ഡസന്‍ ജിറാഫിന്റെ മുട്ട സമ്മാനം.

[തിമീംഗലതിന്റെ മുട്ടയിടല്‍ പടം മറക്കരുതെട്ടാ]

RR said...

അപ്പൂസേ, എല്ലാ പോസ്റ്റും കണ്ടു. സമ്മതിച്ചു മാഷേ. ക്ഷമക്കു വല്ല നൊബല്‍ സമ്മാനവും ഉണ്ടോ എന്തോ?

Manu said...

Off ക്ഷമക്ക് നോബല്‍ പ്രൈസ് ഉണ്ടല്ലോ rr, പക്ഷെ അത് ശ്രീ ഡിങ്കനു കൊടുക്കാന്‍ ബൂലോഗത്തു നിന്നു ശുപാര്‍ശ ചെയ്തുപോയി :(

തരികിട said...

അപ്പൂസേ..ഇതു അടിപൊളി.. മുട്ടപടം അസലായിട്ടൊണ്ടു.

Dinkan-ഡിങ്കന്‍ said...

മനു കുട്ടാ , ഡോണ്ടൂ... ഞാനെതാ അമ്പലമണിയോ? ടാ &*!^&!^!#$!@#@!@# (ഇനി ആ സമ്മാനം എനിക്ക് കിട്ടീതു തന്നെ :) )

സാന്‍ഡോ, ആ മരത്തിന്റ് എകീഴെ വെയിലു കൊണ്ട് കുറുമാന്‍ ഇരിപ്പുണ്ടായിരുന്നു മുട്ട അങ്ങേരുടെ തലയില്‍ വീണു. “ഒരു പിടി നെല്ലാല്‍ മലരു പൊരിക്കാം” എന്ന് പണ്ട് നമ്പ്യാര് പറഞ്ഞ അവസ്ഥയില്‍ ചുട്ട്‌പൊള്ളി ഇരിക്കണ ആ പെട്ട തലയില്‍‍ വീണു അത് ഓം‌ലെറ്റ് ആയി മാറി. അങ്ങരത് അപ്പത്തന്നെ തിന്നു. ഇതല്ലേ ഉത്തരം. ഇനി ഡീങ്കനു ജിറാഫിന്റെ മുട്ട താ.

അടുത്ത ചോദ്യം. കുറുമാന്റെ തലയില്‍ വീണ മുട്ട “ബുള്‍സൈ” ആകാതെ എന്തുകൊണ്ടാണ് നേരിട്ട് “ഓം‌ലൈറ്റ്” ആയി മാറിത്

ഉത്തരം പറയുന്നവര്‍ക്ക് “കുതിരമുട്ട” തരുന്നതാണ്
സ്പോണ്‍സേറ്ഡ് ബൈ “കുതിരവട്ടന്‍” & “എതിരവന്‍‌കുതിരവന്‍”

പടുകൂറ്റന്‍ ഓഫിന് ശേഷം “അപ്പു ഫോട്ടോസ് കൊള്ളാം”

കുതിരവട്ടന്‍ | kuthiravattan said...

അപ്പൂസ്, പടങ്ങള്‍ നന്നായിരിക്കുന്നു.

ഓടോ:
ഡിങ്കോ, :-)
സാന്‍ഡോസേ, എന്താ ശരിക്കും ഉത്തരം?

evuraan said...

അപ്പൂസേ,

കഷ്ടപ്പെട്ടു ബുദ്ധിമുട്ടി എടുത്ത ചിത്രങ്ങള്‍ നന്നായിരിക്കുന്നു.

ഇതും കേമം..!

qw_er_ty

ആഷ | Asha said...

അപ്പൂസേ, അടിപൊളി ചിത്രങ്ങളും വിവരണവും.
ഞാന്‍ കറങ്ങി തുടങ്ങി (ഫാനേ)
എന്തു ഭംഗിയാ ഈ ശലഭത്തെ കാണുവാന്‍ :)

മനുവേ, എനിക്കു ഒരു ശലഭത്തിന്റെ മാത്രമറിയാം അപ്പൂപ്പന്‍ താടി ചെടിയിലെ ഇല മാത്രം തിന്നുന്ന പുഴു നല്ല ഭംഗിയാ അതിനെ കാണുവാന്‍. അതിന്റെ ശലഭത്തിനു വേപ്പിന്‍ പൂവിന്റെ തേനായിരുന്നു പ്രിയം.
ഇനി എന്റെ ഡൌട്ട് ശലഭങ്ങള്‍ക്ക് ചില പൂക്കളിലെ തേനിനോടും പ്രിയമുണ്ടോ?

ദിവ (diva) said...

അപ്പുക്കുട്ടാ തൊപ്പിക്കാരാ

നല്ല ചിത്രങ്ങള്‍ നല്ല ശലഭങ്ങള്‍

കരീം മാഷ്‌ said...

എത്ര നല്ല!
അസൂയ തോന്നുന്നു.
ഈ ചിത്രങ്ങള്‍കാണുമ്പോള്‍ :)

പുള്ളി said...

അപ്പൂ, പെര്‍ഫെക്റ്റ് ഷോട്സ്!

കരീം മാഷേ മുട്ടയിടാന്‍ പറ്റാത്തതിനാ അസൂയ? :)

അപ്പൂസ് said...

ചാത്താ :)
ആഷേച്ചിയോടിപ്പോ ഞാന്‍ മുട്ടയുടെയും കൂടിന്റെയും ഒക്കെ കാര്യം പറഞ്ഞ് ചിലപ്പോ ഒരു തല്ലിലെത്തും ;)

നിക്ക്. ഇല്ലില്ല, ഞങ്ങള്‍ ത്മ്മില്‍ ആ കാര്യത്തിലൊരു തെറ്റിദ്ധാരണയിലെത്തി. :)
അപ്പുവേട്ടാ, മനുവേട്ടാ, സുവേച്ചി, സാജേട്ടാ, വിഷ്ണുപ്രസാദ് മാഷേ, ഡാലിയേച്ചി, ദേവേട്ടാ, സാന്ഡോസ്, rr മാഷേ, തരികിടേച്ചി, ഡിങ്കാ, കുതിരേട്ടാ, ഏവൂരാന്‍ മാഷേ, ആഷേച്ചി, ദിവേട്ടാ, കരീം മാഷേ നന്ദി.
മനുവേട്ടാ, അങ്ങനെ ഉണ്ട്..ഓരോ ശലഭത്തിനും എന്നാണ് വായിച്ചിട്ടുള്ളത്.
സാന്ഡോസേ, ആ പക്ഷി തല കുത്തി നിന്നാണോ മുട്ടയിട്ടത് ? :)

ആഷേച്ചി, തേനിന്റെ കാര്യത്തില്‍ അവര്‍ക്ക് അങ്ങനെ നിര്‍ബന്ധം ഉള്ളതായി അറിയില്ലാട്ടോ..

vimathan said...

അപ്പൂസ്, നന്ദി. തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

Siju | സിജു said...

അപ്പൂസേ.. അടിപൊളീട്ടാ..
ചിത്രശലഭത്തിന്റെ മുട്ട ആദ്യമായാ കാണുന്നത്

ഓടോ: ഞാന്‍ അവളാണെന്നു എങ്ങിനെ മനസ്സിലായി എന്നു ചോദിക്കണമെന്നു വിചാരിച്ചതാ.. ഭാഗ്യം.. എല്ലാവരും കൂടി കൊന്നേനേ..

ഏറനാടന്‍ said...

അപ്പൂസേ.. ഈ പൂമ്പാറ്റയെ ഞാനും എത്ര വട്ടം പിടിച്ച്‌ കുപ്പിയിലാക്കി കൊണ്ടുനടന്ന്‌ കാണിച്ചിട്ട്‌ പെന്‍സിലുപൊട്ടുകളും ഗോട്ടികളും തരപ്പെടുത്തിയിട്ടിയെന്നോ, ഹോ! മാത്രമല്ല, പൂമ്പാറ്റ മാസികയും അതിലെ കപീഷിനേയും കാലിയ, ശിക്കാരി ശംഭു എന്നിവരേയും സ്മരിച്ചുപോയി.

അപ്പൂസ് said...

വിമതന്‍ ചേട്ടാ, നന്ദി :)
സിജുവേട്ടാ, മുട്ടയിടുന്നൊരു പുരുഷപ്രജയുമുണ്ടു ജന്തുലോകത്തില്‍..:)
ഏറനാടന്‍ മാഷേ, SPCA യെക്കൊണ്ടു മാഷുടെ പേരില്‍ കേസെടൂപ്പിക്കും പ്രാണിപീഡനത്തിന്‌. :)

സഞ്ജു said...

അപ്പൂസേ, പടങ്ങളെല്ലാം കിടിലോല്‍ക്കിടലം...പുലി മുട്ടയിടുമെന്ന് ഇപ്പഴാ അറിയുന്നെ ;) പിന്നെയാ പപ്പയാ പക്ഷികളും കിടു !!

സ്നേഹിതന്‍ said...

ചിത്രങ്ങളെല്ലാം ശ്രദ്ധേയം (ശലഭവും പക്ഷികളും)