Wednesday, May 16, 2007

ആരുമില്ലാതായിപ്പോയ ജന്മങ്ങള്‍..


തോളുകള്‍ കുനിഞ്ഞിട്ടുണ്ടവന്നും, സ്വജീവിത
നാളുകള്‍ തന്‍ കണ്ഠത്തിലേറ്റിയ നുകം പേറി
കാലുകള്‍ തേഞ്ഞിട്ടൂണ്ടിന്നവന്നും, നെടുനാളായ്
കാലത്തിന്‍ കരാളമാം പാതകള്‍ താണ്ടിത്താണ്ടി..

15 comments:

അപ്പൂസ് said...

തോളുകള്‍ കുനിഞ്ഞിട്ടുണ്ടവന്നും, സ്വജീവിത
നാളുകള്‍ തന്‍ കണ്ഠത്തിലേറ്റിയ നുകം പേറി
കാലുകള്‍ തേഞ്ഞിട്ടൂണ്ടിന്നവന്നും, നെടുനാളായ്
കാലത്തിന്‍ കരാളമാം പാതകള്‍ താണ്ടിത്താണ്ടി..

...പാപ്പരാസി... said...

അപ്പൂസേ....
നിങ്ങടെ ലോകത്തേക്ക്‌ എത്തിനോക്കാന്‍ വൈകിയതെന്തെ?ഇപ്പളേലും എത്താന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസവും....നല്ല കാഴ്ചകള്‍..അതിലെറേ നല്ല ചിന്തകള്‍..

അപ്പു said...

അപ്പൂസേ..താങ്കള്‍ ഇത്ര നല്ല ഒരു ഫോട്ടോഗ്രാഫറാണെന്നറിഞ്ഞില്ല കേട്ടോ.... നല്ല ഫോട്ടോയും അടിക്കുറിപ്പും

ഗായകന്‍, ഫോട്ടോഗ്രാഫര്‍, കവി...എനിക്കസൂയതോന്നുന്നു.

അപ്പൂസ് said...

പാപ്പരാസി, അപ്പുവേട്ടാ,
നന്ദി ഈ വഴി വന്നതിന്..
ഇതു ഈ ആഴ്ച തുടങ്ങിയതേയുള്ളൂ പാപ്പരാസി..:)

അപ്പുവേട്ടാ.. കണ്ടതു അറിയാവുന്നതു പോലെ പകര്‍ത്തുക എന്നതേ ചെയ്യുന്നുള്ളൂ ആകെ.. ഫോട്ടോഗ്രഫിയിലും പാട്ടിലും..
വരികളൊക്കെ എന്നോ വായിച്ചു മറന്നവയായതു കൊണ്ടു ക്രെഡിറ്റ് ഇടാത്തതാണേ.. അതിന്റെ കര്‍തൃത്വം അപ്പൂസില്‍ ആരോപിച്ചു കളയല്ലേ :)
(ഈ ഡിസ്ക്ലൈമര്‍ ഇനി എഴുതുന്ന ഇത്തരം വരികളോടൊപ്പം എല്ലായിടത്തും വെക്കണോ?)

SAJAN | സാജന്‍ said...

അപ്പൂസേ.. നല്ല പടം
ആ പടം നമ്മോട് സംസാരിക്കുന്നു..
ഒരു സന്ദേശം ഉള്ള പടം..
ഗ്രേറ്റ്!

വിചാരം said...

ചിത്രത്തിന് നല്ല സന്ദേശം നല്‍കാനാവുന്നുണ്ട്
അഭിനന്ദനം

saptavarnangal said...

അപ്പു,
ബൂലോക നിലവാരത്തില്‍ ഇത് ഒരു മികച്ച ചിത്രം തന്നെ,അഭിനന്ദനങ്ങള്‍!

2 ജീവികള്‍ തമ്മില്‍ വൈരുധ്യങ്ങളോ , സാമ്യതകളോ തെളിഞ്ഞു കാണാന്‍ സാധിക്കുന്നില്ല.ഉപേക്ഷിക്കപ്പെട്ടത് എന്ന ഒരു ഫീലിങ് ആ പശു/പോത്ത്/കാള തരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. തിന്ന് തടിച്ച് ബോറടിച്ച ഭാവമാണ് ആ മൃഗത്തിന്!
:)

ഇതിന്റ്റെ കളര്‍ പടം ഒന്നു കാണിച്ച് തരുമോ?

ദിവ (diva) said...

നല്ല ആശയം അപ്പൂസ്. നല്ല ദൃഷ്ടി. കാള ശകലം ചെറുപ്പമായിപ്പോയി എന്നതൊഴിച്ചാല്‍ വളരെ നല്ല പടം.

ആ അപ്പാപ്പന്റെ കൂളായിട്ടുള്ള ഇരിപ്പാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ശരിക്കും. ഒരു പുല്ലിനെയും വക വയ്ക്കാതെ അങ്ങനെയൊരു ഇരിപ്പിരിയ്ക്കണം, എനിയ്ക്കും എപ്പോഴെങ്കിലും. (വല്യ താമസമില്ലാതെ അതു തന്നെ സംഭവിക്കുകയും ചെയ്യും:-)


btw, അപ്പുവും അപ്പൂസും മാറിമാറി കമന്റിടുന്നത് കണ്ടിട്ട് ആകെ കണ്‍ഫ്യൂഷനാകുന്നുണ്ട് കേട്ടോ. :)

അപ്പൂസ് said...

സാജന്‍, വിചാരം, സപ്തവര്‍ണ്ണങ്ങള്‍, ദിവാ
എല്ലാവര്‍ക്കും ഏറെ നന്ദി..

സപ്തവര്‍ണ്ണങ്ങളും ദിവയും പറഞ്ഞതു ശരിയാണ്. കാള/ പശു വും അപ്പൂപ്പനും തമ്മില്‍ അത്രയേറെ ബന്ധിക്കാന്‍ പറ്റില്ല.. അനാഥത്വം അവര്‍ക്കു പൊതുവായുണ്ടെന്നത് ചിത്രത്തില്‍ തെളിയുന്നുണ്ടെന്നും തോന്നുന്നില്ല. കടകളിലെ പച്ചക്കറികളൊക്കെ തിന്നു വല്യ തരക്കേടില്ലാതെ ജീവിക്കാന്‍ പഠിച്ചിട്ടുണ്ടാവാം ആ ജീവി.
ഇതു ബ്ലാക്ക് & വൈറ്റില്‍ തന്നെ ആണെടുത്തതു സപ്താ. പിന്നൊരിയ്ക്കല്‍ കളര്‍ വേണം എന്നു തോന്നിയാല്‍ കിട്ടില്ലെന്നറിയാമെങ്കിലും ഈ ദുശ്ശീലം അപ്പൂസിനുണ്ട്.

ദിവാ, അപ്പുവേട്ടനും അപ്പൂസും തമ്മില്‍ മാറിപ്പോവാണ്ടിരിക്കാന്‍ ഒരു പോട്ടം കൂടി ഇട്ടിട്ടില്ലെ പ്രൊഫൈലില്‍ :)

എന്റെ കിറുക്കുകള്‍ ..! said...

അപ്പൂ...പലതും പറയുന്നു ഈ ചിത്രങ്ങളൊക്കെയും..

ഇവിടെ ഇത് അനുഭവമാകുന്നു...

Manu said...
This comment has been removed by the author.
Manu said...

അപ്പുവല്ല വാണീ ഇതു അപ്പൂസ്...
അപ്പൂസേ... കാളേനേം പശൂനേം തിരിച്ചറിയാന്‍ പറ്റണില്ല പോട്ടം കണ്ടിട്ട്..
പിന്നല്ലേ അപ്പൂനേം അപ്പൂസിനേം....

ആ അപ്പൂപ്പന്റെ ഇരിപ്പു കണ്ടിട്ട്.. നിന്നെ ഞാന്‍ ഇതിലേക്കൂടെ വിടൂല്ലെടാ പോത്തേന്നും പറഞ്ഞ് ആ കഴുതയോട് പെണങ്ങിയിരിക്കുവാന്നാ തോന്നിയെ.....

(ഇത്രേയൊക്കേ നമ്മളെക്കൊണ്ട് പറ്റൂ... ആരുംകേള്‍ക്കണ്ട അപ്പൂസേ നല്ല പടം )

ആ വാണി പോയി ഇനി ഇതിന്റെ പേരില്‍ കഥയെഴുതി മനുഷ്യനെ കരയിച്ചാല്‍ അടി അപ്പൂസ് വാങ്ങിച്ചോണം...

previous comment is on pinmozhi, though wth a few more mistakes. So,
qw_er_ty

കരീം മാഷ്‌ said...

കറവ വറ്റിയ കന്നിനെ കശാപ്പു ചെയ്യാം
കാശിനു കൊള്ളാത്ത കിഴവനെ ഇനി എന്തു ചെയ്യും?

അപ്പൂസ് said...

നന്ദി വാണിയേച്ചി, മനുവേട്ടാ, കരീം മാഷേ :)

അപ്പുവേട്ടാ, ദേ കാളേന്നു വിളിയ്ക്കുന്നു ഈ മനുവേട്ടന്‍..
:‍‍)

അപ്പൂസ് said...

കരീം മാഷ്ടെ ആ ചിന്ത വായിച്ചു മേലെയ്ക്കു ചെന്നപ്പോഴാണ് മനുവേട്ടന്‍റെ കമന്‍റ്..മറുപടി അതില്‍ മുങ്ങിപ്പോയി.

നമുക്ക് ചിന്തിക്കാതിരിയ്ക്കാം.. കൂടുതല്‍ ചിരിയ്ക്കാമെന്നല്ലാതൊന്നും പറയാനില്ല മാഷേ.

qw_er_ty