Sunday, May 13, 2007

ഇപ്പോഴും ബാക്കി നില്‍ക്കുന്ന പച്ചത്തുരുത്തുകള്‍


കുടജാദ്രി കയറുമ്പോള്‍ മനസ്സിലേയ്ക്ക് ചുറ്റുപാടിന്‍റെ പച്ചപ്പും കുളിര്‍മ്മയും പതിയെ കയറുകയായിരുന്നു.
.......
പച്ച വില്ലീസു റവുക്കയിട്ടിരുണ്ട പച്ചപ്പട്ടു പുതച്ചു കരിമ്പിന്‍ പൂങ്കുലകള്‍
വാരിച്ചൂടിച്ചിരിച്ചു നവശ്യാമവധു പോല്‍ ലജ്ജാലോലയായി നില്‍ക്കുന്ന
ആ മലനിരകളെ കണ്ടു കൊതി തീരും മുമ്പേ തിരികെ ഇറക്കം.

ഇറങ്ങുമ്പോഴോര്‍ത്തത് ഈ പച്ചപ്പ് ഇങ്ങനെയിനി എത്ര കാലം ഇവിടെ അവശേഷിയ്ക്കും എന്നായിരുന്നു..

8 comments:

അപ്പൂസ് said...

കുടജാദ്രി കയറുമ്പോള്‍ മനസ്സിലേയ്ക്ക് ചുറ്റുപാടിന്‍റെ പച്ചപ്പും കുളിര്‍മ്മയും പതിയെ കയറുകയായിരുന്നു...
ഇപ്പോഴും മനസ്സില്‍ നിന്നും മായാത്ത ആ പച്ചത്തുരുത്തിന്‍റെ ഒരു ചിത്രം.

ഗുപ്തന്‍ said...

ചുന്ദരന്‍ പോട്ടം അപ്പൂസേ...

കുടജാദ്രിവരെപോയ്യിട്ട് ഒരുഫോട്ടോയേ ഉള്ളോ.. കുടുതല്‍ പടംസ് ഉണ്ടെങ്കില്‍ പോരട്ടെന്നേയ്...

Kiranz..!! said...

ആഹാ..കലക്കി..എന്നാല്‍ അടുത്ത പാട്ട് “കുടജാദ്രിയില്‍ കുടികൊള്ളും” ആയിക്കോട്ടെ..!

മുസ്തഫ|musthapha said...

നല്ല പടം അപ്പൂസേ... നന്നായിട്ടുണ്ട് വരികളും!



കിരണ്‍സേ പാട്ട് പെട്ടെന്ന് പോരട്ടെ :)

അപ്പൂസ് said...

മനൂ, :)
പടങ്ങള്‍ ഇനിയുമുണ്ടേ.. ഇപ്പോ പടം പിടുത്തമൊന്നുമില്ലാത്തതു കൊണ്ട്, പതിയെ പതിയെ ഇടാം എന്നു കരുതി.
കിരണ്‍സ് :)
അതു വേണോ?? ഇതു വരെയുള്ള കലാ കൊലപാതകങ്ങളൊക്കെ ബൂലോകര്‍ സഹിച്ചു എന്നു വെച്ച്... എന്തായാലും എനിക്കങ്ങനെ നാണക്കേടൊന്നുമില്ല :)

അഗ്രജന്‍, നന്ദി :)
കിരണ്‍സ് ഇവിടെ വന്ന് ഇതു പറഞ്ഞ സ്ഥിതിയ്ക്ക് ഇനി അപ്പൂസിനെ സഹിക്കേണ്ടി വരും ആദ്യം, കിരണ്‍സ് പാടുന്നതിനു മുന്‍പ് :)

Sona said...

അപ്പൂസേ..നല്ല പോട്ടം..നാട്ടില്‍ എത്തിച്ചേര്‍ന്നപോലൊരു പ്രതീതി!

പുള്ളി said...

അപ്പൂസേ, നല്ല ചിത്രം.
കുറച്ചു കുടജാദ്രി ചിത്രങ്ങള്‍ എന്റെ കൈയിലുള്ളതു് ഞാനും അടുത്തു തന്നെ പോസ്റ്റാം.

അപ്പൂസ് said...

പുള്ളി, സോനേച്ചി.. നന്ദി :)
പുള്ളിയുടെ പോട്ടങ്ങള്‍ കാത്തിരിക്കുന്നു :)
qw_er_ty