വീട്ടില്‍ വേറെ പണിയൊന്നുമില്ലാതിരുന്ന ഒരു ശനിയാഴ്ച കാലത്ത് പത്തു മണിയ്ക്കാണ് ഏതാണ്ട് സമാനാവസ്ഥയില്‍ മുറ്റത്തെ ചെടിയിലിരുന്ന ഈ പാവത്താന്റെ മേല്‍ അപ്പൂസിന്റെ ക്രൂര ദൃഷ്ടികള്‍ പതിഞ്ഞത്.
ഒരു പടം പിടിച്ചോട്ടെന്നു ചോദിച്ചപ്പോ, ചിറകാട്ടി സമ്മതിച്ചു, നേരെ പറന്ന് ചിറകിന്റെ ഭംഗി മുഴുവന്‍ കാണുന്ന ഒരു പോസ് തന്നു.
ഇങ്ങേരു പണ്ടു മോഡലിങ്ങ് ചെയ്തിട്ടുണ്ടായിരുന്നെന്നു തോന്നുന്നു.. കാമറയും കടിച്ചു തൂക്കി നടക്കുന്ന അപ്പൂസിന്റെ ഭാവനയ്ക്കും പ്രതീക്ഷയ്കും ഒക്കെ അപ്പുറത്തായിരുന്നു ഇദ്ദേഹത്തിന്റെ പ്രകടനങ്ങള്‍..
ഇലയിലിരുന്നിട്ടൊരു ഭംഗി പോര, ഈ പൂക്കള്‍ ബാക്ക്ഗ്രൌണ്ടില് വെച്ചൊന്നെടുത്തു നോക്കിയേന്നായി..
ശ്ശേയ്, ആ പൂക്കളൊക്കെ രണ്ടു ദിവസം പഴയതാ, പുതിയ പൂവ് ദേ അപ്പുറത്തുണ്ടെന്ന്, അപ്പൂസും പറഞ്ഞതത്ര പിടിച്ചില്ല, പോയിരുന്നതു പുറം തിരിഞ്ഞ്..
ഇത്തിരി കഴിഞ്ഞപ്പോ, അപ്പൂസ് പറഞ്ഞതിലല്പം കാര്യമില്ലേന്നു തോന്നിയെന്നു തോന്നുന്നു.. കൊള്ളാവുന്നൊരു പൂവില്‍ ചിറകൊക്കെ വിടര്‍ത്തി ഒരു പോസ്..
ഇയ്യാളെവിടുത്തെ ഫോട്ടോഗ്രാഫറ്, ആ പൂവു മുഴുവന്‍ ഫ്രെയ്മില് വരട്ടേടോന്ന് പറഞ്ഞ് പോസൊന്നു മാറ്റി വീണ്ടും റെഡി പറഞ്ഞ്..
പോവുന്നതിനു മുന്‍പ്, ഒരു അവസാന പോസ്. ഇതു കണ്ട് അപ്പൂസറിയാതെ പറഞ്ഞു പോയി, നീ ഒടുക്കത്തെ ഗ്ലാമറാടാ ന്നു..
ഒരു നാരങ്ങാ വെള്ളം പോലും കുടിക്കാതെ, ഒരു മണിക്കൂറായി ഈ വെയിലത്തു നില്ക്കുന്നു, തല വേദനിക്കുന്നെന്നും പറഞ്ഞ കക്ഷി ഉടനെ പറന്നും പോയി. മോനെ പോവല്ലേ, റാമ്പില്‍ നിനക്കിനിയും അവസരമുണ്ടെന്നൊക്കെ പിന്നാലെ വിളിച്ചു പറഞ്ഞതിനൊക്കെ പുല്ലു വില!.
എന്നാലെന്താ, ഇത്രയൊക്കെ പോരേ?
ഇദ്ദേഹത്തിന്റെ പേരു ഇംഗിരീസില്‍ Grey Pansy എന്നാണത്രേ.. മലയാളം പേരെവിടെ കിട്ടുമോ ആവോ.. ഈ വിക്കി കണ്ടിട്ടു വായിക്കാനേ തോന്നുന്നില്ല..
Subscribe to:
Post Comments (Atom)
29 comments:
ഒരു ശനിയാഴ്ച് വെറുതേ മുറ്റത്തിരുന്ന ഒരു പാവം ചിത്രശലഭത്തെ പിന്തുടര്ന്നെടുത്ത കുറെ പടങ്ങള്‍.. പേരു Grey Pansy എന്നല്ലാതെ കൂടുതലൊന്നുമറിയില്ല ഈ താരത്തെ കുറിച്ച്.
ഈ അപ്പൂസ് എന്നെ ഫാനാക്കിയേ അടങ്ങൂന്നു തോന്നുന്നു.
അടിപൊളി
ഇതും ക്യാമറ നിദ്രയില്‍ പോവുന്നതിനു മുന്‍പെടുത്ത പടങ്ങളാണോ.
എന്താ അവന്റെ പോസ് അല്ലേ :)
അപ്പൂസേ ഉഗ്രോഗ്രന്‍.
നിന്റെ ഫാവന അഫാരം :)
-സുല്‍
വയല്‍ക്കോത എന്ന് മലയാളം പേര്.ചിത്രങ്ങള്‍ നന്നായി.
പൂമ്പാറ്റയെ പോലും വെറുതെ വിടില്ല അല്ലേ. കൊള്ളാം നന്നായിട്ടുണ്ട്. ലവന് ആളു എഫ്.ടി.വി മോഡലാണെന്നു തോന്നുന്നു. വിഷ്ണു പ്രസാദ് ചേട്ടാ മലയാളം പേരും പറഞ്ഞു തന്നതിനു നന്ദി. 'വയല്‍ക്കോത' കൊള്ളാം
കലക്കി..
qw_er_ty
നന്നായിട്ടുണ്ട്. എനിക്കും കിട്ടിയിട്ടുണ്ട് ഇവളുടെ ഫോട്ടൊകള്‍
:)
അപ്പൊ ഇതായിരുന്നു ഗ്രേ പാന്‍സി അല്ലേ ഗൊച്ചു ഗള്ളി നല്ല ക്യൂട്ട് പേരാണല്ലൊ..
പടങ്ങളും മെച്ചം!!
അപ്പൂസേ കിടിലോല്‍ക്കിടിലം... ആഷ പറഞ്ഞപോലെ ഞാനും ഫാനും എ.സി യും ഒക്കെ ആയിക്കൊണ്ടിരിക്കുവാ...
ഓഫ്: ആ വിക്കി ലേഖനം കണ്ട് വട്ടായി =))
പക്കികളുടെ പിന്നാലെ നടന്ന് വട്ടായിപ്പോയ ഏതോ ‘ശലഭോഫൈല്‘ എഴുതിയതാ...
രണ്ട് കാര്യങ്ങള്‍ വീണ്ടും..
1. കാമറ (എനിക്കിട്ട ആ ഫിലൊസോഫികല് മറുപടി കണ്ടു... പിന്നെ ഇയാള്‍ കാമറ ഊരിവച്ചാലോ വിറ്റു ദാനം ചെയ്താലോ ആരുടെയെങ്കിലും പ്രശ്നം തീരുമെങ്കില്‍ പറ.. അല്ലാത്തിടത്തോളം കുറ്റബോധം വെറും fanatasy guilt)
2. മക്കി... (ഈ വയല്‍പ്പൂവിനും കൂടി )
പടങ്ങളെല്ലാം നന്നായിട്ടുണ്ട്.
ക്ലാസ് പടങ്ങള്‍, അപ്പൂസ്.
(പിന്തുടര്ന്ന് തല്ല് മേടിക്കരുത് :)
ആഷേച്ചിയേ, നന്ദി.. ഇതും പഴയ പടങ്ങള്‍ തന്നെ.
സുല്ലേട്ടാ, അപ്പൂസിന്റെ ഫാവന മാത്രമല്ല, ഈ കോതയുടെ സ്വന്തം ഫാവന കൂടിയാ :)
വിഷ്ണുപ്രസാദ് മാഷേ, ആ മലയാളം പേരിന്നു നന്ദി. മാഷുടെ ശലഭചിത്രങ്ങളെ അപ്പൂസിപ്പോഴാ കാണുന്നത്. കയ്യിലുള്ള കുറച്ചു സുന്ദരന്മാരുടെയും സുന്ദരികളുടെയും കൂടി പേരു പിടി കിട്ടി :)
ഉണ്ണിക്കുട്ടോ, സിജു, കുട്ടൂസ്, സാജേട്ടാ നന്ദി.
മനുവേട്ടാ, മക്കിയുടെ കാര്യം ഡബിള്‍ ഓക്കേ..:) പക്ഷേ ഈ കോതയേക്കുറിച്ചെന്തെങ്കിലും എഴുതണമെങ്കില്‍ വെവരം വേണ്ടേ?
കാമറ, പതിയെ എഴുന്നേറ്റു വരും.
ചേച്ചിയമ്മേ, പടിപ്പുര മാഷേ നന്ദി.
പിറകേ നടക്കുമ്പോ ചെറിയ പേടിയുണ്ടായിരുന്നു , പക്ഷേ ശീലം കൊണ്ടു മാറി. ഇനി വരും കാല പടങ്ങള്‍ കാണുമ്പോ മനസ്സിലാവും :)
രസികന്‍...
qw_er_ty
അപ്പൂസേ,
ഇതാണ് പടമെടുപ്പിന്റെയൊരത്!
ക്ഷമ,സഹനം,ശാന്തി,സമാധാനം....അങ്ങനെ പലതും.
അപ്പൂസിന് എല്ലാമുണ്ട്.തുടരുക.
നല്ല പടങ്ങളും നല്ല ഭാവനയും...പിന്നെ ശനിയാഴ്ചകളില്‍ വെറുതെ ഇരിക്കാന്‍ പറ്റുന്ന മഹാഭാഗ്യവും... ഇതില്‍ കൂടുതല്‍ എന്തുവേണം....
നന്നായിട്ടുണ്ട്.
മൂര്‍ത്തി മാഷേ, സതീശേട്ടാ, തരികിടേട്ടാ, ഷാജിയേട്ടാ, നന്ദി.
തരികിടേട്ടാ, ആ നല്ല കാലമൊക്കെ പൊയ്പ്പോയി. ഇന്നിപ്പോ ഈ പടങ്ങള്‍ മാത്രം ബാക്കി. :)
അപ്പൂസേ, എന്നാലും എന്നെ ഏട്ടാന്നു വിളിച്ചു കളഞ്ഞല്ലൊ.. ഭൂലോകത്ത് ഞാന്‍ ക്വാര്‍ട്ടര്‍ സെഞ്ചുറി അടിച്ചിട്ടു ഒരു വര്‍ഷം കഴിഞ്ഞതെയുള്ളു. നിര്ബന്ദമാണേല് ചേച്ചി എന്നു വിളിച്ചൊ കേട്ടൊ..
അപ്പൂസേ...കൊള്ളാം.....
ഇങ്ങനെ ഓരോ ജീവികളുടേയും പുറകേ പോയി പടം പിടിച്ച് ഇവിടെ ഇടണോട്ടാ......
അങ്ങനെ അങ്ങനെ....
നീലത്തിമിംഗലത്തിന്റെ ഊഴം ആകുമ്പോ എന്നെ അറിയിക്കണേ.....
നീലതിമീംഗലം മുട്ടയിടണത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാ.....
തരികിടചേച്ചീ....
അപ്പൂസിന്റെ പടമൊക്കെ കൊള്ളാല്ലേ......
തരികിടേച്ചീ ക്ഷമി.. അപ്പൂസ് വേറേതോ പ്രൊഫൈല്‍ നോക്കി വിളിച്ചതാ :)
സാന്ഡോസേ..നീലത്തിമിംഗലത്തോടു മുട്ട ഇടാന്‍ പറഞ്ഞിട്ടു കേട്ടില്ല. പക്ഷേ ഒരു കടുവ മുട്ടയിടുന്ന പടമുണ്ട്.. ഉടനെ പോസ്റ്റാം. :)
ചാത്തനേറ്:
ഇനി ഏതായാലും ഒരു ഈച്ച പോലും അപ്പൂസിന്റെ വീട്ടിലേക്കു വരില്ല.(പിടിച്ച് സീരിയല്‍ നായകന് ആക്കിക്കളയില്ലേ?)
അപ്പൂസ് നല്ല പടങ്ങള്‍. മോഡലിങ്ങൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇവള്‍ക്ക് യാതൊരു കളര്‍ സെന്‍സും ഇല്ല. കുറച്ചു കൂടി colour full ആയ costumes ഇടാമായിരുന്നു
പല പോസ്സിലിരുന്നു തന്നല്ലോ ആ മോഡല്‍.
അപ്പൂസേ നല്ല ചിത്രങ്ങള്‍.:)
ചാത്താ... എന്താ കരുതിയേ, ഈച്ചയും പൂച്ചയും മാത്രമല്ല അഫിനയിക്കാന്‍ ചാത്തന്മാരുടെ വരെ ക്യൂ ആയിരുന്നു അപ്പൂസിന്റെ വീട്ടു പടിയ്ക്കല്‍. പിന്നെ അപ്പൂസ് തല്ക്കാലം പടം പിടുത്തം നിര്ത്തീന്നു പറഞ്ഞിട്ടാ എല്ലാരേം ഒഴിവാക്കീത്.
സോനേച്ചിയേ അത്ര കളര്‍ഫുള്‍ എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ആ അവസാനത്തെ പടത്തെ ഒന്നു ഞെക്കി വലുതാക്കി നോക്കിയേ.. എന്താ ചിറകിലെ വരകളുടെ ഒരു ഭംഗി എന്ന്..
നന്ദി വേണുവേട്ടാ.
അപ്പൂസ് ,
ഇപ്പം വാങ്ങിക്കും അടി. മുന്‍പൊരു ചേച്ചിയെ പിടിച്ചു ചേട്ടനാക്കി. വനജയെന്ന ഇന്നെ ദേണ്ടിപ്പം സോനയാക്കിയിരിക്കുന്നു. അടി..അടി..
അയ്യോ.. :(
വനജേച്ചി ഒരു തവണ കൂടി ക്ഷമി..
ഇംഗ്രീസു വായിക്കാനറിയാഞ്ഞിട്ടല്ലേ..
:)
മലയാളത്തില്‍ പേരെഴുതി വെച്ചാല്‍ ഈ കുഴപ്പം വല്ലതുമുണ്ടോ?
കൂടുതലു പറഞ്ഞാലിനി തല്ലാന്‍ ആളെണ്ണം കൂടും. അപ്പൂസ് ദേ ഓടി.
അപ്പൂസേ നിക്ക്, ഇതു കൂടി കേട്ടിട്ടു ഓടാം :)
കൊള്ളാം നല്ല പടങ്ങള്‍. അതും ആ ശലഭം ഇങ്ങനെ നന്നായി പോസ് ചെയ്തല്ലോ. അടുത്ത ഫോട്ടോയും പോരട്ടെ.
അപ്പൂസേ...അവസാന പടം ഉഗ്രന്‍.
ഈ ക്യാമറ ഏതാണെന്ന് ഇനി പറഞ്ഞേ പറ്റൂ.
മഴത്തുള്ളിച്ചേട്ടാ, ഓടിയിട്ടിപ്പോഴാ തിരിച്ചു വന്നത്. നന്ദി :)
അപ്പുവേട്ടാ നന്ദി.
കാമറ ഇതാണെന്ന്
ആദ്യമേ പറഞ്ഞിരുന്നല്ലോ..
ഇനിയും പറഞ്ഞാല്‍ കാമറ കമ്പനിക്കാര് അപ്പൂസിന് കൈക്കൂലി തന്നിട്ടാന്നു പറയുവോ ബൂലോകര്?
Post a Comment