Tuesday, May 29, 2007

ബിനുവിനെ കുറിച്ച്

കഴിഞ്ഞയാഴ്ചയാണ് ഒരു ബ്ലോഗര്‍ ബിനുവിന്റെ ബ്ലോഗ് കാണിച്ചു തന്നത്. സ്കാന്‍ ചെയ്ത പേജുകള്‍ കയറ്റി ഇട്ടിരിക്കുന്നതു കണ്ടപ്പോള്‍ ഒട്ടൊരു മടുപ്പോടെയാണ് വായിച്ചു തുടങ്ങിയത്. തുടങ്ങിയപ്പോള്‍, ബസ്സിലും ട്രെയിനിലും ഒക്കെ പതിവായി കൊണ്ടു വരുന്ന കാര്‍ഡുകളില്‍ ഒരെണ്ണം സ്കാന്‍ ചെയ്തിട്ടിരിക്കുന്നോ എന്നു തോന്നി. ഒപ്പമുള്ള കവിതകളും ആദ്യത്തെ കുറിപ്പിലെ വരികളും ചേര്‍ത്തു വായിച്ചപ്പോള്‍, തൊണ്ടയിലെന്തോ തടയുന്നതു പോലെ.

ബിനുവിനെ കുറിച്ച് കൂടുതല്‍ പറയാന്‍ എനിയ്ക്കു വാക്കുകളില്ല. സഹതാപം എന്നത് ബിനുവിന് ആവശ്യവും ഉണ്ടാവില്ല. ബൂലോകത്തിന്‌ പക്ഷേ ബിനുവിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ എന്നൊരു ചോദ്യം ഉള്ളിലുണ്ട്. അത് എല്ലാവരോടുമായി ചോദിയ്ക്കുന്നു. ബൂലോകം ഒരു ചാരിറ്റബിള്‍ സംഘടന അല്ല, പക്ഷേ ഈ കൂട്ടായ്മയ്ക്കു ചെയ്യാന്‍ കഴിയുന്ന നന്മകള്‍ നമുക്കു ചെയ്യാം. അധികമാരും കാണാത്ത, അറിയാത്ത ബിനുവിന്റെ ഈ സ്വപ്നങ്ങളിലൂടെ പോയി നോക്കൂ സമയം ഉള്ളവരൊക്കെ:
http://binuvinte-kavithakal.blogspot.com

6 comments:

അപ്പൂസ് said...

ബിനുവിനെ കുറിച്ച് കൂടുതല്‍ പറയാന്‍ എനിയ്ക്കു വാക്കുകളില്ല. സഹതാപം എന്നത് ബിനുവിന് ആവശ്യവും ഉണ്ടാവില്ല. ബൂലോകത്തിന്‌ പക്ഷേ ബിനുവിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ എന്നൊരു ചോദ്യം ഉള്ളിലുണ്ട്. അത് എല്ലാവരോടുമായി ചോദിയ്ക്കുന്നു. ബൂലോകം ഒരു ചാരിറ്റബിള്‍ സംഘടന അല്ല, പക്ഷേ ഈ കൂട്ടായ്മയ്ക്കു ചെയ്യാന്‍ കഴിയുന്ന നന്മകള്‍ നമുക്കു ചെയ്യാം. അധികമാരും കാണാത്ത, അറിയാത്ത ബിനുവിന്റെ ഈ സ്വപ്നങ്ങളിലൂടെ പോയി നോക്കൂ സമയം ഉള്ളവരൊക്കെ:
http://binuvinte-kavithakal.blogspot.com/

സു | Su said...

അപ്പൂസ് :) വായിച്ചു. ചെയ്യാന്‍ പറ്റുന്നത് ചെയ്യുന്നതാണ്. നന്ദി.

qw_er_ty

ഗുപ്തന്‍ said...

This is well written Appoose...

Kiranz..!! said...

അപ്പൂസ്,ബിനുവിന്റെ ബ്ലോഗ് കണ്ടു,ബ്ലോഗരില്‍ പലരുടേയും കമന്റുകളും അവിടെക്കണ്ടു,ബൂലോഗത്തില്‍ നിന്നും ഏകീകരിക്കപ്പെട്ട ഒരു സഹായം അദ്ദേഹത്തിനു സാധ്യമാക്കാന്‍ എന്താണ് വഴി എന്ന് ഒന്നു അന്വേഷിക്കാമോ ?തീര്‍ച്ചയായും നമുക്ക് സഹായിക്കാന്‍ കഴിയും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ,ചാരിറ്റബിള്‍ സഹായങ്ങളില്‍ പലരും വിമുഖത കാണിക്കുന്നത് അത് ശരിയായ ആള്‍ക്കാരില്‍ എത്തുന്നുണ്ടോ എന്ന ആവലാതി കൊണ്ടാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്,ചെറുതെങ്കിലും ബിനുവിനു ഒരു സഹായം എത്തിക്കുവാന്‍ കഴിഞ്ഞാല്‍ ബൂലോഗം-കൂട്ടായ്മ എന്നൊക്കെ പറയുന്നതിന് ചില അര്‍ത്ഥമുണ്ടായേക്കും.!

Obi T R said...

അപ്പൂസ്, ബിനുവിനെ സഹായിക്കാന്‍ നമ്മാല്‍ കഴിയുന്ന എന്തും ചെയ്യണം എന്നാണു എനിക്കു തോന്നുന്നതു. അതിനായി നമുക്കു നമ്മളുമായിട്ട് അടുപ്പമുള്ള ബ്ലോഗേര്‍സ് ആയിട്ട് സംസാരിച്ചു, തുടര്‍ നടപടികള്‍ നടത്താന്‍ ആവും എന്നു തോന്നുന്നു.

അപ്പൂസ് said...

സുവേച്ചി, കിരണ്‍സ്, ഒബി, നന്ദി.
നമുക്കാവുന്നത് ചെയ്യാം.