Wednesday, May 16, 2007
തീര്‍ത്ഥാടനം തുടരുന്നു
രാവിലെ ഉണര്‍ന്നു മലമുകളിലെ മണ്ഡപത്തിനടുത്തേയ്ക്കുള്ള യാത്രയില്‍ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ താഴ്വാരത്തേയ്ക്കൊരു എത്തി നോട്ടം..
മലമുകളിലെത്തി ആകാശം നോക്കിയപ്പോള്‍ ഭൂമിയോളം തന്നെ മനോഹരം..
മുകളിലേക്കാള്‍ മുകളിലായ് വര്‍ത്തിയ്ക്കും സകലഗമാം സനാതനാകാശമേ
അകലെയേക്കാള്‍ അകലെയാകുന്നു നീ, അരികിലേക്കാള്‍ അരികിലാണത്ഭുതം..
ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറിയതിന്റെ പ്രതീകമെന്നോണം പണി കഴിക്കപ്പെട്ടതാണത്രേ ഈ മണ്ഡപം. ഇത് ഒറ്റക്കല്ലില്‍ തീര്ക്കപ്പെട്ടതാണെന്നു പറഞ്ഞതു മാത്രം തീരെ മനസ്സിലായില്ല..
അഗസ്ത്യ തീര്‍ത്ഥം തേടി കാട്ടിലൂടെ കുറെ അലഞ്ഞു. ഒടുവില്‍ ഒരു അരുവി കണ്ടു..വെള്ളത്തിന് എന്തൊരു തണുപ്പ്!..
സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ
ദേവമന്ദാകിനീ പുണ്യാഹമേ..
മഞ്ഞുതുള്ളികള്‍ മുത്തു നെയ്തു പിടിപ്പിച്ച ഈ മസ്ലിന് തൂവാല കണ്ടാല്‍ ഒരു കെണി ആണെന്ന് ഏതെങ്കിലും പ്രാണി കരുതുമോ?
വഴിയിലൊരു കല്ലിലിരുന്നു ദിവാസ്വപ്നം കാണുന്ന ശലഭം(Danaid Egg fly എന്നു തോന്നുന്നു).. അതോ ആരെയോ ഓര്‍ത്തു സ്വയം മറന്നിരിക്കുന്നുവോ?
പീലിച്ചിറകൊടിഞ്ഞ ഒരു ശലഭം എവിടെയോ.. പറക്കാന്‍ പറ്റാതെ..
വെട്ടി മുറിച്ചിട്ടും തളിര്‍ക്കുന്ന പ്രതീക്ഷയുടെ നാമ്പുകള്‍..ഒരു മഴയിരമ്പത്തിനു കാതോര്‍ത്ത്..
ഈ സ്വര്‍ഗലോകത്ത് ഇപ്പോ ഇത്ര നേരം മാത്രം.. ലോകം തിരികെ വിളിയ്ക്കുന്നു.. ഇനി മടക്കം, മലയിറക്കം..
ഒരു കുഞ്ഞു പൂവില്‍ ഒരു മുഴുവസന്തവും ഒരു മണല്‍ത്തരിയില്‍
ഒരു പ്രപഞ്ചവും കാണാന്‍ അനന്തതയെ ഒരു കൈക്കുടന്നയിലും
അനന്തകാലത്തെ ഒരു നാഴിക നേരത്തിലും ഒതുക്കുക ..
താഴെ മരുഭൂമിയിലേയ്ക്ക്, മനസ്സില്‍ ഒപ്പം കൊണ്ടു പോവാന്‍ പ്രകൃതിയുടെ പൂക്കൂടയില്‍ നിറച്ച ഈ കാട്ടുപൂക്കള്‍..
ഈ പച്ചപ്പിന്റെ സമൃദ്ധി...
“ഒന്നു തിരികെ നോക്കൂ കുടജാദ്രിയെ“ എന്നു കൈ ചൂണ്ടി നില്ക്കുന്ന പുല്‍ത്തലപ്പ്..
ഈ സമൃദ്ധിയ്ക്കു നടുവില്‍ ഏകനായി, നഗ്നനായി നില്‍ക്കുമ്പോഴും ഒരു പ്രാര്‍ത്ഥനയായി ധ്യാനിച്ചീ മരം..
പച്ചപ്പില്‍ തുടങ്ങി പച്ചപ്പില്‍ അലിയുന്ന വഴിയിലൂടെ മടങ്ങുമ്പോള്‍, ഇനിയും വരും ഞാനിവിടെ, അതു വരെ ഇതു പോലെ തന്നെ ഇവിടെ ശേഷിയ്ക്കെന്നൊരു പ്രാര്‍ത്ഥന ഈ ഭൂമിയോട്..
മനോഹരം മഹാവനം, ഇരുണ്ടഗാധമെങ്കിലും
അനേകമുണ്ടു കാത്തിടേണ്ട മാമകപ്രതിജ്ഞകള്‍
അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്നു മുന്പിലായ്
എനിയ്ക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാന്‍..
Subscribe to:
Post Comments (Atom)
21 comments:
തീര്‍ത്ഥാടനം - കുടജാദ്രിയിറങ്ങുമ്പോള്..
ഒരു കുഞ്ഞു പൂവില്‍ ഒരു മുഴുവസന്തവും ഒരു മണല്‍ത്തരിയില്‍
ഒരു പ്രപഞ്ചവും കാണാന്‍ അനന്തതയെ ഒരു മണല്‍ത്തരിയിലും
അനന്തകാലത്തെ ഒരു നാഴിക നേരത്തിലും ഒതുക്കുക ..
ഹാ, എന്തൊരു സൌന്ദര്യം! മനോഹരമായ ചിത്രങ്ങള്‍.
അപ്പൂസേ...ആവനാഴിച്ചേട്ടന്റെ പുറകേയാ കുടജാദ്രിയിലെത്തിയത്. മാഷേ..ഞാന്‍ നേരത്തേ ഒരു കമന്റില്‍ പറഞ്ഞപോലെ നിങ്ങള്‍ അത്ര നിസ്സാരക്കാരനാണെന്ന് ഞാന്‍ കരുതുന്നില്ലാ. നല്ല അസ്സല് ഫോട്ടോകള്‍. നല്ല കമ്പോസിംഗ്ഗ്. സൂപ്പറായിട്ടുണ്ട് ചിലന്തിവലയിലെ മഞ്ഞൂം, ആ മരവും.
ബോഗര്മാരേ..ഈ പോസ്റ്റിന്റെ പേരുകേട്ട് ആരും തെറ്റിദ്ധരിക്കരുതെ... ഇതൊരു ഫോട്ടോപോസ്റ്റാണ്. അല്ലാതെ തീര്‍ത്ഥാടന വിവരണമല്ല. ഇതൊന്നു കണ്ടിട്ടു പോവുക.
അപ്പൂസ് മനോഹരമായ ചിത്രങ്ങളും അടിക്കുറിപ്പും. ഒത്തിരി ഇഷ്ടമായി ഈ ചിത്രങ്ങള്‍.
എല്ലാ ചിത്രങ്ങളും മനോഹരം.
ചില ചിത്രങ്ങള്‍ക്കു ഒരാതിത്യന് ടച്ച്
ഒ.ടോ:-
കല്യാണം കഴിഞ്ഞു പോയ ആദിത്യനെ കാണാനേയില്ല.
കാണാന്‍ കൊതിയായി.
കല്യാണ വിശേഷങ്ങള്‍ വായിക്കാനും.
അപ്പൂസ് മനോഹരമായിരിക്കുന്നു ഈ കാഴ്ച.
ഇതിവിടെ പോസ്റ്റിയതിന് നന്ദി.
-സുല്‍
അകലെയേക്കാള്‍ അകലെയാകുന്നു നീ, അരികിലേക്കാള്‍ അരികിലാണത്ഭുതം..
മനോഹരം ഈ ചിത്രങ്ങള്‍,
വാക്കുകള്‍ അതിലും ഹൃദ്യം.
ഒരു യാത്രാ വിവരണം ചിത്രങ്ങളിലൂടെ...
നമസ്കാരം ന്യൂ അപ്പൂ :P
നല്ല പടങ്ങള്‍.. :)
സഹ്യന്റെ മിഴിവ് നന്നായി ഒപ്പിയെടുത്തിരിക്കുന്നു. അങ്ങോട്ടോടാന്‍ കാലുകള്‍ വെമ്പുന്നു..
വീണ്ടും വീണ്ടും കുടജാദ്രിയില്‍ പോകാന്‍ തോന്നിപ്പിക്കുന്ന പോസ്റ്റ്. അപ്പൂസ് ഫോട്ടോസും വിവരണവുമെല്ലാം നന്നായിട്ടുണ്ട്.
അപ്പോള്‍ അഗസ്ത്യ തീര്‍ത്ഥം കണ്ടെത്തിയില്ലേ?
ആവനാഴിച്ചേട്ടാ, അപ്പുവേട്ടാ, ഇത്തിരി, കരീം മാഷേ, സുല്‍, നിക്ക്, ഇക്കാസ്, അനോണിച്ചേട്ടന്മാരേ നന്ദി ഈ വഴി വന്നതിന്.
അപ്പുവേട്ടന്റെ ശ്രദ്ധ ക്ഷണിയ്ക്കല്‍ പ്രമേയത്തിനു പ്രത്യേക നന്ദി :)
അപ്പൂസേ...ആ ചിന്താപ്രാന്തന് അറ്റ് ജി.മെയില്‍ ഒന്നു നോക്കണേ.
qw_er_ty
ആരോ ഒരാളോട്: അഗസ്ത്യതീര്ത്ഥമാണോന്നറിയില്ല.. ഒരു തീത്ഥം കണ്ടൂ.. :)
ചാത്തനേറ്:
അപ്പൂസേട്ടോ: നല്ല പടങ്ങള്‍ വിവരണവും...
ആദ്യായിട്ടായതോണ്ട് കമന്റടിക്കുന്നില്ലാ..;)
അപ്പൂസേ നല്ല പടങ്ങള്‍ തുടര്‍ന്നും പോസ്റ്റൂ:)
ചാാത്താ നന്ദി..
ഇനിയും പോസ്റ്റ് ഇടുമ്പോ അപ്പൂസ് ഓം ക്രീം കുട്ടിച്ചാത്താ ന്നു വിളിയ്ക്കാമേ. ഓടി വന്നു ചാത്തനേറു തരാന്‍ :)
സാജേട്ടാ നന്ദി :)
അപ്പൂ, മനോഹരമായിരിക്കുന്നു ചിത്രങ്ങളും അടിക്കുറിപ്പുകളും........
നന്ദി കുറുമാന് ജീ, ഈ വഴി വന്നതിന്.
qw_er_ty
അപ്പൂസേ ഈ ചിത്രങ്ങള്‍ക്ക് request ആദ്യം ഇട്ടത് ഞാന്‍ ആണെന്നോര്‍ക്കുന്നു.. എന്നിട്ടും എത്താന്‍ വൈകി... സൂപ്പര്‍ പടങ്ങള്‍.... ഇയാള്‍ ഫോട്ടോഗ്രഫി ഉപേക്ഷിച്ചെങ്കില്‍ അത് വലിയ തെറ്റാണെന്ന് പറയാന്‍ തോന്നുന്നു..വീണ്ടും..
(ഈ കമന്റ് കണ്ട് ഈ വഴി വരുന്നവര്‍ക്ക്: അപ്പൂസ് ഇതുകഴിഞ്ഞും തകര്‍പ്പന്‍ പോസ്റ്റിട്ടട്ടുണ്ട്. ഇതാണ് പുതിയപോസ്റ്റെന്ന് തെറ്റിദ്ധരിക്കരുത്)
മനുവേട്ടാ, നന്ദി.
ഫോട്ടോഗ്രഫിയും കുറച്ചു കാലത്തെ ഒരു കിറുക്കെന്നല്ലാതെ ഒന്നും തോന്നുന്നില്ല, ഇപ്പോ. ജീവിത നിലവാരം ഉയരുന്നതനുസരിച്ച് നമ്മുടെ ഹോബികളും മാറി മാറി വരുന്നു..ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ഫോട്ടോഗ്രഫി, സംഗീതം, ബ്ലോഗ്..ഇനിയെന്താണാവോ..തിരിഞ്ഞു നോക്കുമ്പോ അഭിമാനിക്കാനൊന്നുമില്ല. ഒക്കെ വെറും നേരമ്പോക്കുകള്‍ മാത്രം.
ഇതെക്കുറിച്ചൊന്നും സ്വപ്നം കാണാന്‍ പോലും വയ്യാതെ എത്രയോ പേര്..എപ്പോഴും ആലോചിയ്ക്കാറുണ്ട്, എത്രയോ പാവങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന പണം വെറുതെ പടക്കം പൊട്ടിച്ചും ആഘോഷിച്ചും പാഴാക്കിക്കളയുന്നവരെക്കുറിച്ച്. സ്വയം അവരിലൊരാളായിരുന്നു കൊണ്ടു തന്നെ, ഇതിനെ ഒക്കെ വെറുത്തു പോവുന്നു. ഇതൊരു കാരണമായി പറയുന്നതല്ല. പക്ഷേ ഇതും ഒരു കാരണമാണ്.
കൊരട്ടി ഇടാന്‍ മറന്നു.. ഇതൊക്കെ പിന്മൊഴികളിലും എത്തിക്കാണുമല്ലേ :(
qw_er_ty
Post a Comment